ഈരാറ്റുപേട്ട: കുടുംബാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന് 2019 ജനുവരി ഒന്നിനാണ് സംസ്ഥാന ന്യൂനപക്ഷ കമീഷൻ ഉത്തരവിട്ടത്. നഗരസഭയിലെയും ബ്ലോക്ക് പഞ്ചായത്തിലെയും ജനങ്ങളുടെ ആരോഗ്യരംഗത്തെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ താലൂക്ക് ആശുപത്രി വേണമെന്ന ആവശ്യം പരിഗണിച്ചായിരുന്നു ഉത്തരവ്.
ഒരു താലൂക്കിൽ ഒന്നിൽ കൂടുതൽ താലൂക്ക് ആശുപത്രി പാടില്ലെന്ന വാദം സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തെറ്റാണെന്നും കമീഷൻ കണ്ടെത്തിയിരുന്നു. താലൂക്ക് ആശുപത്രിയായി ഉയർത്താൻ ആവശ്യമായ ഒരേക്കർ 73 സെന്റ് ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും ആശുപത്രിക്കുണ്ടെന്ന കാര്യം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കമീഷൻ ഉത്തരവിട്ടത്. ഈ ഉത്തരവ് ഇപ്പോഴും നടപ്പായിട്ടില്ല.
ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി, അഡീ. ചീഫ് സെക്രട്ടറി (ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ), ആരോഗ്യ വകുപ്പ് ഡയറക്ടർ, ജില്ല മെഡിക്കൽ ഓഫിസർ എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹരജി നൽകിയിട്ടുള്ളത്. പാലാ ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തിയപ്പോൾ താലൂക്കിലെ രണ്ടാമത്തെ ടൗണും ജനസാന്ദ്രതകൊണ്ട് മുന്നിൽ നിൽക്കുന്ന നഗരവുമായ ഈരാറ്റുപേട്ടയിൽ താലൂക്ക് ആശുപത്രി വേണമെന്ന് ആവശ്യം ഉയർന്നിരുന്നു.
എന്നാൽ, ഈ ആവശ്യം പരിഗണിക്കാതെ താലൂക്കിലെ മറ്റൊരിടത്ത് ആശുപത്രി അനുവദിക്കുകയായിരുന്നു. രണ്ട് ഹൈവേകളുടെ സംഗമസ്ഥാനവും ശബരിമലയിലേക്കുള്ള പ്രധാനപാതയും മലയോര മേഖലയുടെ പ്രവേശന കവാടവുമാണ് ഈരാറ്റുപേട്ട. ഏഴര ചതുരശ്ര കി.മീറ്ററിൽ 40,000 പ്രദേശവാസികളും ഇതര സംസ്ഥാനക്കാരും വസിക്കുന്നു. ഇവിടെ വേണ്ടത്ര ചികിത്സ സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ ഉയർത്തുന്ന പ്രതിഷേധങ്ങൾ അധികൃതർ കണ്ടില്ലെന്ന് നടിക്കുമ്പോഴാണ് സംസ്ഥാന ന്യൂനപക്ഷ കമീഷന്റെ ഉത്തരവ് വന്നത്. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിമിതിമൂലം പലരെയും മറ്റുപല ആശുപത്രിയിലേക്ക് റഫർ ചെയ്യേണ്ട അവസ്ഥയാണ് ഇപ്പോഴും
വിജയംവരെയും സമരംചെയ്യും എന്ന നിശ്ചയദാർഢ്യത്തിലാണ് മന്തയിൽ സൈനില്ല. സർക്കാർ ആശുപത്രി താലൂക്ക് ആശുപത്രിയാക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് നിരാഹാരസമരം തുടങ്ങിയിട്ട് 339ാം ദിവസം പിന്നിട്ടു. 40 വർഷങ്ങൾക്കുമുമ്പ് കിടത്തിച്ചികിത്സയും പോസ്റ്റ്മോർട്ടവും നടന്ന ആശുപത്രിയോട് അധികൃതർ കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ചാണ് സൈനില്ല സമരം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.