കോട്ടയം: വളം വില കുത്തനെ വർധിച്ചതോടെ കർഷകർ ദുരിതത്തിൽ. രാസവളങ്ങൾക്കും എല്ലുപൊടിക്കും വേപ്പിൻ പിണ്ണാക്കിനും വരെ വില വർധിച്ചതോടെ ചെറുകിട കർഷകർ നേരിടുന്നത് കടുത്ത പ്രതിസന്ധി.ഉൽപന്നങ്ങൾക്ക് വില കുത്തനെ ഇടിയുകയും വളത്തിനും മറ്റും വില ഗണ്യമായി ഉയരുകയും ചെയ്തതോടെ വരവും ചെലവും പൊരുത്തപ്പെടാനാവാത്ത അവസ്ഥയിലാണ് കർഷകസമൂഹം.ഫാക്ടംേഫാസ് ചാക്കൊന്നിന് 900 രൂപയിൽനിന്ന് 1150ആയും പൊട്ടാഷിന് 875ൽനിന്ന് 950 രൂപയായുമാണ് വർധിച്ചത്.
എല്ലുപൊടി കിലോക്ക് 26ൽനിന്ന് 35 രൂപയായും വേപ്പിൻ പിണ്ണാക്കിന് 28ൽനിന്ന് 40 രൂപയായും വില ഉയർന്നു.കർഷകർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഫാക്ടംഫോസാണ്. വില വർധിപ്പിക്കേണ്ട സാഹചര്യം ഇല്ലെന്നിരിക്കെ ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അടിയന്തര ഇടപെടൽ വേണമെന്ന് കർഷകരും വിവിധ സംഘടനകളും ആവശ്യപ്പെടുന്നു. അടുത്ത ദിവസങ്ങളിൽ കൂട്ടുവളങ്ങൾക്കും വില വർധിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.വേനൽമഴ വന്നതോടെ റബർ, വാഴ, കപ്പ എന്നിവക്ക് വളം ഇടേണ്ട കർഷകരെയാണ് വിലവർധന കാര്യമായി ബാധിച്ചത്. വളം സബ്സിഡി ഭാഗികമായതിനാൽ കർഷകർക്ക് കാര്യമായ പ്രയോജനമില്ല.
വളം കമ്പനികൾ തോന്നുന്ന വിലയാണ് ഈടാക്കുന്നതെന്ന പരാതിയും ശക്തമാണ്. ഓരോ കമ്പനിക്കും ഓരോ വിലയാണ്. അന്തർ സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന വളങ്ങൾക്കും വില ഇത്തരത്തിലാണ്. മുമ്പ് ട്രെയിൻ മാർഗം വളം കേരളത്തിൽ എത്തിച്ചിരുന്നു. ഇപ്പോൾ പൂർണമായും റോഡുമാർഗമാണ് എത്തുന്നത്. കോവിഡിെൻറ പശ്ചാത്തലത്തിൽ െട്രയിൻ സർവിസ് ഭാഗികമായതും ഡീസൽ വില വർധിച്ചതും ചരക്കുനീക്കം പ്രതിസന്ധിയിലാക്കി.
വിലവർധനക്ക് ഇതും കാരണമാെയന്ന് വ്യാപാരികൾ പറയുന്നു. നെൽകൃഷിക്കുള്ളത് ഒഴികെ വളം വിൽപന കൂടുതലായും നടക്കുന്നത് സഹകരണ ബാങ്കുകളിലൂടെയാണ്. കൃഷി ചെയ്യുന്ന സ്ഥലത്തിന് ആനുപാതികമായി ഇ-പോസ് യന്ത്രം മുഖേനയാണ് വിൽപന. എന്നാൽ, ആവശ്യത്തിന് അനുസരിച്ച് ലഭ്യമാക്കാൻ സഹകരണ ബാങ്കുകൾക്ക് കഴിയുന്നില്ല.രാസവളം മേഖലയിലെ പ്രതിസന്ധി ഉടൻ പരിഹരിക്കുന്നില്ലെങ്കിൽ വ്യാജവളം ലോബി പിടിമുറുക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഗുണനിലവാരം ഇല്ലാത്ത നിരവധി കമ്പനികൾ സംസ്ഥാനത്തുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്നും ഇത്തരം സ്ഥാപനങ്ങൾ വളമെത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.