നെടുംകുന്നം: കച്ചവടക്കാരനായ വയോധികനിൽനിന്നും വ്യാജ നോട്ടുകൾ നൽകി നാലായിരം രൂപ തട്ടിയെടുത്തു. നെടുംകുന്നം-നൂറോമ്മാവ് റോഡിൽ കന്നാലിപ്പടിയിൽ മാടക്കട നടത്തുന്ന തെക്കേക്കര കുഞ്ഞുകുട്ടന്റെ പണമാണ് ബൈക്കിലെത്തിയ യുവാവ് തട്ടിയത്. ആദ്യം കടയിൽനിന്നും 900 രൂപയുടെ സാധനങ്ങൾ വാങ്ങിയ ആൾ രണ്ടായിരത്തിന്റെ വ്യാജ നോട്ട് നൽകി. ശേഷം 1100 രൂപ ബാക്കിയും വാങ്ങി.
മേശയ്ക്കുള്ളിൽ പണമുണ്ടെന്ന് തിരിച്ചറിഞ്ഞ യുവാവ് രണ്ടായിരം രൂപയുടെ ചില്ലറ ആവശ്യപ്പെട്ടു. കൈയിലുള്ള മറ്റൊരു വ്യാജ നോട്ടുകൂടി കുഞ്ഞുകുട്ടന് നൽകിയശേഷം നാല് അഞ്ഞൂറ് രൂപ നോട്ടുകളും വാങ്ങി ഇയാൾ സ്ഥലം വിട്ടു. കാഴ്ചക്ക് പ്രശ്നമുള്ളതിനാൽ കുഞ്ഞുകുട്ടൻ തട്ടിപ്പ് തിരിച്ചറിഞ്ഞില്ല. പിന്നീട് കടയിലെത്തിയ ലോട്ടറി കച്ചവടക്കാരൻ നാല് അഞ്ഞൂറു രൂപകൾ നൽകിയശേഷം കുഞ്ഞുകുട്ടനിൽ നിന്നും രണ്ടായിരം രൂപ വാങ്ങി.
ഈ പണവുമായി നൂറോമ്മാവിലെ റേഷൻ കടയിലെത്തിയപ്പോളാണ് നോട്ട് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. കടയിലെത്തി കാര്യങ്ങൾ ചോദിച്ചപ്പോഴാണ് ബൈക്കിലെത്തിയ യുവാവാണ് രണ്ടായിരത്തിന്റെ നോട്ടുകൾ നൽകിയതെന്ന് തിരിച്ചറിഞ്ഞത്. ബുധനാഴ്ച രാവിലെ കുഞ്ഞുകുട്ടൻ കറുകച്ചാൽ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.