ചങ്ങനാശ്ശേരി: പാലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂജാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കി റോഡില്‍ തള്ളിയ മൂന്നംഗ സംഘത്തെ തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തിന് ഉപയോഗിച്ച സ്കോര്‍പിയോ കാറും പിടിച്ചെടുത്തു.
തിരുവല്ല സ്വദേശിയായ പൂജാരി വിഷ്ണു നമ്പൂതിരി (32)യെയാണ് ഞായറാഴ്ച രാത്രി ഒമ്പതിന് പാലമറ്റം ക്ഷേത്രത്തില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രവീന്ദ്രനെ മര്‍ദിച്ചതിനുശേഷമാണ് പൂജാരിയെ തട്ടിക്കൊണ്ടുപോയത്. രവീന്ദ്രന് പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇദ്ദേഹത്തെ മര്‍ദിച്ചവശനാക്കി റോഡില്‍ തള്ളിയ നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഇദ്ദേഹത്തെ തൃക്കൊടിത്താനം പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊലീസിെൻറ തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതികളായ ചങ്ങനാശ്ശേരി പെരുന്ന കൃഷ്ണപ്രിയ വീട്ടില്‍ പ്രവീണ്‍ (34), തൃക്കൊടിത്താനം ശ്രീകലഭവന് ഗോകുല്‍ (27), തൃക്കൊടിത്താനം പുലിക്കോട്ടുപടി രാജീവ് ഭവനില്‍ ഹരീഷ് (39) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രവീണിെൻറ ഭാര്യയുമായുള്ള പൂജാരിയുടെ സൗഹൃദത്തില്‍ രോഷാകുലരായാണ് മൂവര്‍ സംഘം പദ്ധതി ആസൂത്രണം ചെയ്തതെന്നും കോവിഡ് നിയന്ത്രണം ആയതും ഞായറാഴ്ചയുമായതിനാല്‍ റോഡില്‍ ആരും കാണില്ലെന്നുമുള്ളതാണ് കൃത്യത്തിന് ഞായറാഴ്ച തെരഞ്ഞെടുത്തതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇ. അജീബ്, എസ്.ഐമാരായ പ്രദീപ്, മോഹനന്, എ.എസ്.ഐ രഞ്ജീവ്, ജയകൃഷ്ണന് നായര്‍ എന്നിവരാണ് അറസ്റ്റിനു നേതൃത്വം നല്‍കിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.