ഗാന്ധിനഗർ: മെഡിക്കൽ കോളജിലെ ട്രോമാകെയർ യൂനിറ്റിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി ഇറങ്ങിയോടി. അപകടത്തിൽ ചികിത്സയിലായിരുന്ന അടിമാലി കൊരങ്ങാട്ടി, പ്ലാമലക്കുടി സ്വദേശി ഇന്ദ്രകുമാറാണ് (40) വാർഡിൽനിന്ന് പുറത്തേക്ക് ഇറങ്ങി ഓടിയത്. വെള്ളിയാഴ്ച രാവിലെ 10ഓടെയാണ് സംഭവം.
അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു ഇന്ദ്രകുമാർ. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഇയാൾ അടിവസ്ത്രം മാത്രം ധരിച്ചാണ് തീവ്രപരിചരണ വിഭാഗത്തിൽനിന്ന് ഇറങ്ങി ഓടിയത്. രോഗി പുറത്തേക്ക് ഓടുന്നത് കണ്ട സുരക്ഷ ജീവനക്കാരൻ ഹരേഷ് ബാലു പിറകെ ഓടി ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് ഇയാളെ വാർഡിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും അപകടത്തെ തുടർന്നുണ്ടായ ചില അസ്വസ്ഥതയാണ് ഓടാൻ കാരണമെന്നും ഡോക്ടർമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.