പൊലീസ് വാഹനത്തിൽ കാറിടിപ്പിച്ച് പ്രതി കടന്നു

ഗാന്ധിനഗർ: പൊലീസ് വാഹനത്തിൽ കാറിടിപ്പിച്ച് പ്രതി കടന്നുകളഞ്ഞു. അടിപിടിക്കേസിലെയും പീഡന​േക്കസിലെയും പ്രതിയായ അമ്മഞ്ചേരി സിബിയെയാണ്​ പൊലീസ് അന്വേഷിക്കുന്നത്.

ഇതുസംബന്ധിച്ച് പൊലീസ് പറയുന്നത്: ചൊവ്വാഴ്ച രാത്രി 11.30ന് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിക്ക് എതിർവശത്തുള്ള ഒരു മരുന്നുകടയുടെ മുന്നിൽ അടി നടക്കുന്നുവെന്ന് ഫോൺ ലഭിച്ചിരുന്നു. ഉടൻതന്നെ ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി. പൊലീസ് സ്ഥലത്തെത്തിയപ്പോൾ, സിബി അസഭ്യം പറയുകയും വന്ന കാർ എടുത്തുകൊണ്ട് പോകാൻ ശ്രമിക്കുകയും ചെയ്തു. പൊലീസ് വാഹനം ക​ുറുകെയിട്ട് തടയാൻ ശ്രമിച്ചെങ്കിലും കാർ പൊലീസ് വാഹനത്തി​െൻറ പിൻഭാഗത്ത് ഇടിപ്പിച്ചശേഷം പാഞ്ഞുപോയി.

പൊലീസ് വാഹനം പിന്നാലെ പോയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയെന്ന് എസ്.എച്ച്​.ഒ ജി. ഗോപകുമാർ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.