ഗാന്ധിനഗർ: ആർപ്പൂക്കര വില്ലൂന്നി കവലക്കു സമീപം കാർ അടിച്ചുതകർത്ത പ്രതി അറസ്റ്റിൽ. വില്ലൂന്നി ഭാഗത്തുള്ള ജയിംസ് ജോസഫിെൻറ വീട്ടിൽ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തുകയും വീടിനു മുന്നിൽ നിർത്തിയിട്ട കാർ അടിച്ചുതകർക്കുകയും ചെയ്ത കരിയിൽ ലക്ഷംവീട് ഭാഗത്തു പേരോത്ത് വീട്ടിൽ ജിബിൻ ബിനോയി (23)യെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രിയാണു സംഭവം. നാലു ദിവസമായി പ്രതി കടയിൽ അതിക്രമിച്ചു കയറി ഓരോ സാധനങ്ങൾ ബലമായി എടുത്തു കൊണ്ടുപോയിരുന്നു.
അതിക്രമം തുടർന്നാൽ പൊലീസിൽ പരാതി നൽകുമെന്നു പറഞ്ഞതിൽ പ്രകോപിതനായ പ്രതി കാറിെൻറ ചില്ലുകൾ അടിച്ചു തകർക്കുകയായിരുന്നു.
നിരവധി അടിപിടിക്കേസുകളിലും കഞ്ചാവ് കേസ്, കുത്ത് കേസ് തുടങ്ങിയവയിലും പ്രതിയാണ് ജിബിൻ. രണ്ടാഴ്ച മുമ്പാണ് കാമുകിയുടെ സുഹൃത്തിനെ കുത്തിയ കേസിൽ ജയിലിൽനിന്ന് ജാമ്യത്തിലിറങ്ങിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.