ഗാന്ധിനഗർ: ചതയദിനാഘോഷവുമായി ബന്ധപ്പെട്ട് കൊടികെട്ടിക്കൊണ്ടിരുന്ന യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വില്ലൂന്നി നവജീവൻ ചാമക്കാല വീട്ടിൽ സി.എസ് സാൽവിൻ (20), വില്ലൂന്നി ചൂരക്കാവ് കൊളത്താപ്പള്ളിൽ വീട്ടിൽ അർജുൻ അരവിന്ദാക്ഷൻ (23) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് 7.30 ഓടെ വില്ലൂന്നി ഭാഗത്ത് ചതയ ദിനത്തോടനുബന്ധിച്ച് കൊടികെട്ടിക്കൊണ്ടിരുന്ന യുവാക്കളെ പ്രതികൾ ആക്രമിക്കുകയായിരുന്നു.
സാൽവിന്‍ ഗാന്ധിനഗർ സ്റ്റേഷനിലും അർജുന് കളമശ്ശേരി സ്റ്റേഷനിലും ക്രിമിനൽകേസ് നിലവിലുണ്ട്. ഗാന്ധിനഗർ എസ്.എച്ച്.ഒ ഷിജി കെ, എസ്.ഐമാരായ സുധി കെ.സത്യപാലൻ, അഫ്സൽ, സി.പി.ഒമാരായ രാജീവ്, പ്രേംകുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.