ഗാന്ധിനഗർ: ലാബ് മാറ്റിസ്ഥാപിച്ചതുമൂലം കോവിഡ് പരിശോധനകൾ നടത്താനാവാതെ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടന്നില്ലെന്ന് ആക്ഷേപം. മെഡിക്കൽ കോളജ് അത്യാഹിതവിഭാഗത്തിലെ അഞ്ചാംനിലയിൽ പ്രവർത്തിച്ചിരുന്ന പി.സി.ആർ ലാബ് (കോവിഡ് പരിശോധന ലാബ്) പ്രിൻസിപ്പൽ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിച്ചു. ബുധനാഴ്ചയാണ് നിലവിൽ പ്രവർത്തിച്ചിരുന്ന സ്ഥലത്തുനിന്ന് പുതിയ സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചത്. അതിനാൽ കോവിഡ് പരിശോധന നടത്താൻ കഴിഞ്ഞില്ല. കോവിഡ് പരിശോധന നടത്താനാവാത്തതിനാൽ അഞ്ച് മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടമാണ് നടക്കാതിരുന്നതെന്ന് പറയുന്നു.
ചൊവ്വാഴ്ച രാത്രി ഒമ്പതിന് കോഴഞ്ചേരി താലൂക്ക് ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ആന്ധ്രപ്രദേശ് സ്വദേശിയായ ശബരിമല തീർഥാടകനായ 42കാരൻ ബുധനാഴ്ച മൂന്നിന് മരിച്ചു. മൃതദേഹം മോർച്ചറിയിൽ െവക്കുന്നതിനുമുമ്പ് കോവിഡ് പരിശോധനക്ക് സ്രവം ശേഖരിക്കാറുണ്ട്. എന്നാൽ, ഇപ്പോൾ രാത്രികാലങ്ങളിൽ സ്രവപരിശോധനക്ക് ലാബ് ജീവനക്കാരില്ലാത്തതിനാൽ രാവിലെ എട്ടിനുശേഷമേ സാമ്പിൾ ശേഖരിക്കാറുള്ളൂ. അതിനാൽ പരിശോധന വളരെ വൈകുകയും ചെയ്യാറുണ്ട്. പക്ഷേ, നിലവിലെ ലാബ് മാറ്റി സ്ഥാപിച്ചതുമൂലം സാമ്പിൾ ശേഖരിക്കാനോ കോവിഡ് പരിശോധന നടത്താനോ കഴിഞ്ഞില്ല. അതിനാൽ ആന്ധ്ര സ്വദേശിയായ ശബരിമല തീർഥാടത്തിനെത്തിയ ഭക്തേൻറതടക്കം അഞ്ച് മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടമാണ് വൈകിയത്. ഇതിൽ പ്രതിഷേധം ഉണ്ടായെങ്കിലും രേഖാമൂലം ആരും പരാതി നൽകിയില്ല. എന്നാൽ, ലാബ് പ്രവർത്തിച്ചിരുന്ന മുറികൾ വാർഡിെൻറ പ്രവർത്തനത്തിന് പുനഃക്രമീകരിക്കുന്നതിെൻറ ഭാഗമായി ചില തടസ്സങ്ങൾ നേരിട്ടെന്നും അത് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.