അ​ഞ്ചു വ​യ​സ്സു​കാ​രി​യു​ടെ ചികിത്സ മെഡിക്കൽ ബോർഡ് രൂപവത്​കരിക്കും

ഗാ​ന്ധി​ന​ഗ​ർ (കോ​ട്ട​യം): മെ​ഡി. കോ​ള​ജ്​ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​സം സ്വ​ദേ​ശി​നി​യാ​യ അ​ഞ്ചു വ​യ​സ്സു​കാ​രി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി.

വി​ദ​ഗ്​​ധ പ​രി​ശോ​ധ​ന​ക്കാ​യി മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പ​വ​ത്​​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മൂ​വാ​റ്റു​പു​ഴ വ​നി​ത എ​സ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യി​രു​ന്നെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നാ​ൽ കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. സൈ​ക്കി​ളി​ൽ​നി​ന്ന് വീ​ണു പ​രി​ക്കു​ണ്ടാ​യ​താ​ണോ​യെ​ന്ന് അ​റി​യാ​ൻ കു​ട്ടി​യു​ടെ സൈ​ക്കി​ൾ കൊ​ണ്ടു​വ​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. തു​ട​ർ​ന്നാ​ണ് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പ​വ​ത്​​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് പി. ​സ​വി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗൈ​ന​ക്കോ​ള​ജി, ഗ്യാ​സ്ട്രോ എ​ൻ​​ട്രോ​ള​ജി, സ​ർ​ജ​റി, ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് മെ​ഡി​ക്ക​ൽ ബോ​ർ​ഡ്‌ രൂ​പ​വ​ത്​​ക​രി​ക്കു​ക. വ്യാ​ഴാ​ഴ്ച രാ​വി​ലെ കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി​യു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Five-year-old girl's treatment Medical Board Will be formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.