ഗാന്ധിനഗർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാവിൽനിന്ന് രണ്ടുലക്ഷം രൂപ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കൈപ്പുഴ കൈപ്പുഴ പത്തിൽ വീട്ടിൽ പവിശങ്കർ (29) ആണ് അറസ്റ്റിലായത്. ഇയാൾ 2022ൽ പേരൂർ സ്വദേശിയിൽനിന്ന് പോളണ്ടിൽ ഡ്രൈവർ ജോലി നൽകാമെന്നുപറഞ്ഞ് പണം തട്ടിയെന്നാണ് കേസ്.
ഇയാൾക്ക് ഗാന്ധിനഗർ, ഏറ്റുമാനൂർ സ്റ്റേഷനുകളിൽ കഞ്ചാവ്, അടിപിടി കേസുകൾ നിലവിലുണ്ട്. എസ്.എച്ച്.ഒ കെ. ഷിജി, എസ്.ഐ കെ. സുധി, സത്യപാലൻ, മാർട്ടിൻ അലക്സ്, സി.പി.ഒ പ്രവീനോ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.