കോട്ടയം മെഡിക്കൽ കോളജിൽ വന്ധ്യതാ ക്ലിനിക് അടച്ചുപൂട്ടി

പാല: കോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിലെ ഐ.വി.എഫ് (ഇൻവിട്രോ ഫെർട്ടിലൈസേഷൻ, ടെസ്റ്റ് ട്യൂബ് ശിശുക്കളുടെ ചികിത്സ ,വന്ധ്യതാ ക്ലിനിക്) അടച്ചു പൂട്ടി. ഈ വിഭാഗം കൈകാര്യം ചെയ്തിരുന്ന അസോസിയേറ്റ് പ്രൊഫസറെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് സ്ഥലം മാറ്റിയതാണ്​ ഐ.വി.എഫ് വിഭാഗം അടച്ചുപൂട്ടാൻ കാരണമായത്. ഇതു മൂലം ഇവിടെ ത്തെ ചികിത്സയിൽ കഴിയുന്ന ദമ്പതിമാർ ബുദ്ധിമുട്ടുകയാണ്.കൂടാതെ ചികിത്സ തേടിയെത്തുന്ന നിരവധി പേർ നിരാശരായി മടങ്ങുകയുമാണ്

2016 ൽ കേരളത്തിൽ സർക്കാർ മെഡിക്കൽ കോളജിൽആദ്യമായി, കോട്ടയം മെഡിക്കൽ കോളജിൽ ഐ.വി.എഫിൻ്റെ, പ്രവർത്തനം ആരംഭിക്കുന്നത്. 2017 നവംമ്പർ, കോട്ടയം തിരുനക്കര സ്വദേശികളായ ദമ്പതികൾക്ക്, ഐ.വി.എഫ് ചികിത്സയിലൂടെ ടെസ്റ്റ് ട്യൂബ് ശിശു പിറന്നു. അതിനു ശേഷം 25 ൽ അധികം ദമ്പതികളാണ് ഈ ചികിത്സയിലൂടെ കുട്ടികൾക്ക് ജന്മം നൽകിയത്. 100ൽ അധികം ദമ്പതികളാണ് ഇപ്പോൾ ഈ ചികിത്സയ്ക്ക് വിധേയമായി കൊണ്ടിരിക്കുന്നത്.

കോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ ഈ സ്പെപെഷ്യ ൽചികിത്സ നടത്തിയിരുന്ന ഡോക്ടറേ മഞ്ചേരി മെഡിക്കൽ കോളജിലേക്ക്, മാറ്റിയത് മൂലം ഇവിടെ ചികിത്സ ലഭിച്ചു കൊണ്ടിരുന്ന ദമ്പതിമാർ തുടർ ചികിത്സാ ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. അതിനാൽ വന്ധ്യതാ വിഭാഗം മുടക്കം കൂടാതെ പ്രവർത്തനം നടത്തുന്നതിനുള്ള അവസരം ഉണ്ടാക്കണമെന്നാണ് ഈ വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്ന ദമ്പതിമാരുടെ ആവശ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.