ഗാന്ധിനഗർ: മെഡിക്കൽ കോളജിലെ പ്രധാന ശസ്ത്രക്രിയ തിയറ്ററിലേക്ക് രോഗികളെ എത്തിക്കുന്ന രണ്ടാമത്തെ ലിഫ്റ്റും തകരാറിൽ. പ്രധാന ശസ്ത്രക്രിയ തിയറ്ററിലേക്ക് രോഗികളെ കൊണ്ടുപോകാൻ രണ്ടു ലിഫ്റ്റാണ് ഉണ്ടായിരുന്നത്. അതിൽ ഒരെണ്ണം ഒരുവർഷമായി തകരാറിലാണ്. ശേഷിച്ച ഒരെണ്ണത്തിലാണ് തിയറ്ററിലേക്ക് രോഗികളെ കൊണ്ടുപോയിരുന്നത്. ഈ ലിഫ്റ്റാണ് ജീവനക്കാരും ഉപയോഗിച്ചിരുന്നത്. ഇതും തകരാറിലായതോടെ റാമ്പ് വഴിയാണ് താഴത്തെ വാർഡുകളിൽനിന്ന് മൂന്നാം നിലയിലെ തിയറ്ററിലേക്ക് ഉൾപ്പെടെ രോഗികളെ എത്തിക്കുന്നത്. ഇത് രോഗികളെയും ജീവനക്കാരെയും ഏറെ വലക്കുകയാണ്.
പഴയ അത്യാഹിത വിഭാഗത്തിന് സമീപവും മെഡിസിൻ ഒ.പിയിലുമുള്ള ലിഫ്റ്റുകൾ പ്രവർത്തനരഹിതമായിട്ട് മാസങ്ങൾ പിന്നിട്ടു. പുതിയ നിർമാണ പ്രവർത്തനങ്ങളുടെ കാര്യത്തിൽ അധികൃതർ ശ്രദ്ധിക്കുന്നുണ്ടെങ്കിലും ലിഫ്റ്റുകൾ പ്രവർത്തിപ്പിക്കുന്ന കാര്യത്തിൽ അലംഭാവം കാട്ടുന്നതായാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.