ഗാന്ധിനഗർ (കോട്ടയം): കോട്ടയം മെഡിക്കൽ കോളജിൽ മൂന്നാമത്തെ കരൾ മാറ്റ ശസ്ത്രക്രിയയും വിജയകരമായി പൂർത്തിയാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു. തൃശൂർ മുള്ളൂർക്കര കുരുമ്പൂർ ഉണ്ണികൃഷ്ണനാണ് (45) ശസ്ത്രക്രിയക്ക് വിധേയനായത്. ഭാര്യ മഞ്ജുഷയുടെ (35) കരളാണ് നൽകിയത്. വ്യാഴാഴ്ച രാവിലെ ആരംഭിച്ച ശസ്ത്രക്രിയ രാത്രി ഒമ്പതോടെ പൂർത്തിയായി. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം വഹിച്ച ഗ്യാസ്ട്രോ സർജറി മേധാവി ഡോ. ആർ. സിന്ധു അറിയിച്ചു. കോട്ടയം മെഡിക്കൽ കോളജ് മൂന്നാം തവണയാണ് കരൾ മാറ്റ ശസ്ത്രക്രിയ നടത്തുന്നത്. തൃശൂർ സ്വദേശി സുബീഷാണ് ആദ്യ കരൾ മാറ്റ ശസ്ത്രക്രിയക്ക് വിധേയനായത്. ഭാര്യ പ്രവിജയുടെ കരൾ ആണ് ഇദ്ദേഹത്തിൽ തുന്നിച്ചേർത്തത്. രണ്ടാമത് വൈക്കം ബ്രഹ്മമംഗലം സ്വദേശി അഡ്വ. രൺദീപിന്റെ ശസ്ത്രക്രിയയാണ് നടന്നത്. സഹോദരി ദീപ്തിയാണ് അദ്ദേഹത്തിന് കരൾ നൽകിയത്. കൊച്ചി അമൃത ആശുപത്രിയിലെ ഡോ. ദിനേശ് ബാലകൃഷ്ണൻ, ഡോ. ജി. ഉണ്ണികൃഷ്ണൻ എന്നിവരും ശസ്ത്രക്രിയയിൽ പങ്കെടുത്തു. കരൾ സ്വീകരിച്ച ഉണ്ണികൃഷ്ണനെയും കരൾ നൽകിയ ഭാര്യ മഞ്ജുഷയെയും വെൻറിലേറ്ററിൽനിന്ന് വെള്ളിയാഴ്ച മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.