ഗാന്ധിനഗർ: കുമാരനല്ലൂരിൽ ഡോഗ് ട്രെയിനിങ് സെന്ററിന്റെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ കേസിലെ രണ്ടാംപ്രതി കസ്റ്റഡിയിൽ. പനച്ചിക്കാട് പൂവൻതുരുത്ത് ആതിര ഭവനിൽ അനന്തു പ്രസന്നനെയാണ് (25) പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. കുമാരനല്ലൂരിൽ വീട് വാടകക്കെടുത്ത് ഡോഗ് ട്രെയിനിങ് സെന്റർ നടത്തിയിരുന്ന പാറമ്പുഴ സ്വദേശിയായ റോബിൻ ജോർജിന്റെ വീട്ടിൽനിന്നും കഴിഞ്ഞമാസം 17.8 കിലോ കഞ്ചാവ്, ജില്ല ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയിരുന്നു. തുടര്‍ന്ന് കേസിലെ മുഖ്യപ്രതിയായ റോബിൻ ജോർജിനെ അന്വേഷണസംഘം തിരുനെൽവേലിയിൽനിന്ന് പിടികൂടിയിരുന്നു.
വിശദമായ അന്വേഷണത്തിൽ ഇയാളുടെ ഒപ്പം കഞ്ചാവ് കച്ചവടം നടത്തിയിരുന്ന അഖിൽ ഷാജി, അനിൽകുമാർ എന്നിവരെയും പിടികൂടിയിരുന്നു. കേസിലെ മുഖ്യപ്രതികളിലൊരാളായ അനന്തു പ്രസന്നൻ അന്യസംസ്ഥാനത്തേക്ക് കടന്നുകളഞ്ഞതായി വിവരം ലഭിച്ചതിനെ തുടർന്ന് ഇയാൾക്ക് വേണ്ടി വിവിധ സംഘങ്ങളായി തിരിഞ്ഞ് ശക്തമായ തിരച്ചിൽ നടത്തിവരുന്നതിനിടയിലാണ് ഇയാൾ കോടതിയിൽ കീഴടങ്ങിയത്.
ഇയാൾ ഈസ്റ്റ് സ്റ്റേഷനിലെ സാമൂഹികവിരുദ്ധ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്തു വരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.