ഗാന്ധിനഗർ: മെഡിക്കൽ കോളജിൽ 10 ഡോക്ടർമാർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതരായ ഡോക്ടർമാരുടെ എണ്ണം 40 ആയി. 30 മറ്റ് ആരോഗ്യ പ്രവർത്തകർക്കും വെള്ളിയാഴ്ച കോവിഡ് ബാധിച്ചു. ഇതോടെ മെഡിക്കൽ കോളജിൽ 80 പാരാമെഡിക്കൽ ജീവനക്കാർ ഉൾപ്പെടെ 120 പേർ കോവിഡ് ബാധിതരായി. ഇതിൽ 17 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. മെഡിക്കൽ കോളജിലെ ആരോഗ്യപ്രവർത്തകർക്ക് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം കൂടി കണക്കിലെടുത്ത് ഗ്യാസ്ട്രോ സർജറി, ഓങ്കോളജി സർജറി എന്നീ വാർഡുകളും കോവിഡ് ചികിത്സ വാർഡുകളാക്കി.
അത്യാഹിത വിഭാഗത്തിന്റെ രണ്ടും നാലും നിലകളിലെ കോവിഡ് വാർഡുകൾക്ക് പുറമെയാണ് പുതിയ വാർഡുകൾകൂടി പ്രവർത്തനം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.