ഗാന്ധിനഗർ: മെഡിക്കൽ കോളജിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്ന യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. തൃശൂർ സ്വദേശി ആൽഭിയാണ് (20) കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഞായറാഴ്ച ഉച്ചക്ക് ഒന്നിന്, പേ വാർഡിലെ കോവിഡ് നിരീക്ഷണ വിഭാഗം മുറിയിലായിരുന്നു സംഭവം. ശനിയാഴ്ചയാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കൂടെ ബന്ധുക്കൾ ആരുംതന്നെയില്ല.
ജോലിയുമായി ബന്ധപ്പെട്ട് കോട്ടയത്ത് എത്തിയതാണ്. കടുത്ത പനിയും തൊണ്ട വേദനയെയും തുടർന്നാണ് ആശുപത്രിയിലെത്തിയത്. ഞായറാഴ്ച ഉച്ചക്ക് ഭക്ഷണവുമായി നഴ്സെത്തി നിരവധി തവണ വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിന്നെ തുടർന്ന്, സുരക്ഷ വിഭാഗത്തെ അറിയിച്ചു. ഉടൻ സെക്യൂരിറ്റി സന്തോഷ് സ്ഥലത്തെത്തി, വാതിലിെൻറ പൂട്ട് പൊളിച്ച് അകത്തുകടന്നു. അപ്പോൾ, ഇടത് കൈ ഞരമ്പ് മുറിച്ച് രക്തം പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. ഉടൻ തന്നെ, മറ്റ് ജീവനക്കാരുടെ സഹായത്തിൽ സർജറി വിഭാഗത്തിലെത്തിച്ച് ചികിത്സ നൽകി.
പിന്നീട് സൈക്യാട്രി വിഭാഗത്തിെൻറ മേൽനോട്ടത്തിൽ പരിശോധന നടത്തി. ഇയാളുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.മെഡിക്കൽ കോളജിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്ന രണ്ടാമത്തെ രോഗിയാണ് ആത്മഹത്യക്ക് ശ്രമിക്കുന്നത്. കഴിഞ്ഞയാഴ്ച, ആംബുലൻസിൽ പീഡിപ്പിക്കപ്പെട്ട കോവിഡ് ബാധിതയായ 19കാരി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.