കൊച്ചുപറമ്പ്: മാലിന്യം തള്ളിയവർക്കെതിരെ കറുകച്ചാൽ പഞ്ചായത്ത് നടപടിയെടുത്ത് തുടങ്ങിയതോടെ മാലിന്യചാക്കുകൾ അപ്രത്യക്ഷമായി.
കൊച്ചുപറമ്പ് ആവണി ഗ്രാമീണ വായനശാല റോഡരികിൽ സ്ഥാപിച്ച പാഴ്കൂടകളിലും പരിസരങ്ങളിലും തള്ളിയ ഗാർഹിക മാലിന്യമാണ് കാണാതായത്. മാലിന്യം തള്ളിയവർ തന്നെയാകാം തിരികെ കൊണ്ടുപോയതെന്ന് കരുതുന്നു.
ഗാർഹിക മാലിന്യങ്ങളും ഡയപ്പറുകളും സാനിറ്ററി പാടുകളുമടക്കമുള്ളവ ചാക്കിൽകെട്ടി പാതയോരത്ത് തള്ളിയതോടെ വായനശാല അധികൃതർ കറുകച്ചാൽ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു.
തുടർന്ന് മാലിന്യചാക്കിൽനിന്ന് കിട്ടിയ വിലാസത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് രണ്ടുപേർക്ക് 10,000 രൂപ പിഴയൊടുക്കണമെന്ന് കാണിച്ച് നോട്ടീസ് അയച്ചിരുന്നു.
ഇതിന് ശേഷമാണ് മാലിന്യചാക്കുകൾ കാണാതായത്. കറുകച്ചാൽ-മല്ലപ്പള്ളി റോഡിൽ മാലിന്യം തള്ളൽ പതിവാണ്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് വായനശാല അധികൃതരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.