മണിമല: ഇത് യാനിഷ്, ജീവൻ പണയംവെച്ചും വില്ലേജ് ഒാഫിസറെ രക്ഷിക്കാൻ മണിമലയാറ്റിൽ ചാടിയ ഇതരസംസ്ഥാന തൊഴിലാളി. ആറ്റിലെ ശക്തമായ ഒഴുക്കിൽ കൈയിൽനിന്ന് വഴുതിപ്പോയ പ്രകാശിനെ ഓർത്ത് വിഷമിക്കുകയാണ് ഈ യുവാവ്.
അസം സ്വദേശി യാനുഷ് ലുഗിൻ മണിമലയിലുള്ള കോഴിക്കടയിലെ ജീവനക്കാരനാണ്. രണ്ടുവർഷം മുമ്പാണ് ഇവിടെ ജോലിക്കെത്തിയത്. പ്രകാശ് ആറ്റിൽ ചാടുന്നതുകണ്ട് പിറകെ ചാടിയ യാനുഷ് രക്ഷപ്പെടുത്താൻ പരമാവധി ശ്രമിച്ചു. രണ്ടുതവണ കൈയിൽ പിടിത്തവും കിട്ടി. എന്നാൽ, ശക്തമായ ഒഴുക്ക് ആ ശ്രമത്തെ പരാജയപ്പെടുത്തി.
തിങ്കളാഴ്ച രാവിലെയാണ് ചങ്ങനാശ്ശേരി താലൂക്കിലെ സ്പെഷൽ വില്ലേജ് ഓഫിസറായ എൻ. പ്രകാശ് മണിമല വലിയ പാലത്തിൽനിന്ന് ആറ്റിലേക്ക് ചാടിയത്. ഈ സമയം ചെറിയ പാലത്തിൽകൂടി പോവുകയായിരുന്നു യാനുഷും സുഹൃത്തും. ശക്തമായ ഒഴുക്കിൽപെട്ട് പ്രകാശ് ഒഴുകിപ്പോകുന്നത് കണ്ടപ്പോള്‍ യാനുഷും ആറ്റിലേക്ക് എടുത്ത് ചാടുകയായിരുന്നു. നൂറുമീറ്ററിലേറെ നീന്തിയെത്തിയ യാനുഷിന് പ്രകാശിെൻറ കൈയില്‍ പിടിത്തം കിട്ടിയിരുന്നെങ്കിലും വിധി മറ്റൊന്നായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.