കോട്ടയം: ജൂൺ ഒന്നുമുതൽ ഈ മാസം 17 വരെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ പെയ്തത് കോട്ടയം ജില്ലയിൽ. 19 ശതമാനം അധികമഴ ജില്ലയിൽ ലഭിച്ചതായാണ് കാലാവസ്ഥ നിരീക്ഷണവിഭാഗം രേഖപ്പെടുത്തിയത്.
അതേസമയം സംസ്ഥാനത്തൊട്ടാകെ പെയ്ത മഴയിൽ മൂന്നുശതമാനം കുറവ് സംഭവിക്കുകയും ചെയ്തു. 18 ശതമാനവുമായി കോഴിക്കോടും 17 ശതമാനവുമായി തിരുവനന്തപുരവുമാണ് കോട്ടയത്തിനുപിന്നില്.
എറണാകുളത്ത് മൂന്നുശതമാനം അധികമഴ പെയ്തപ്പോള്‍ ഇടുക്കിയില്‍ 14 ശതമാനവും അതിര്‍ത്തി ജില്ലയായ ആലപ്പുഴയില്‍ ഏഴുശതമാനവും കുറവാണ്.
സെപ്റ്റംബര്‍ ആദ്യയാഴ്ച വരെ കാലവര്‍ഷം ദുര്‍ബലമായി തുടരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിെൻറ മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ 30 വരെ കാലയളവില്‍ 13 ശതമാനം അധികമഴയാണ് പെയ്തത്.
ഇനി ശരാശരി മഴ മാത്രമാണ് കാലവര്‍ഷ സമയത്തുണ്ടാകുക എന്നതിനാല്‍ മുന്‍വര്‍ഷത്തെ അളവില്‍ മഴ ലഭിക്കാനുള്ള സാധ്യതയില്ല. തുലാവർഷ മഴയിലാണ് ഇനി പ്രതീക്ഷ. കഴിഞ്ഞ തുലാവര്‍ഷകാലത്ത് 45 ശതമാനം അധികമഴ ജില്ലയിൽ ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.