കോട്ടയം: സ്വർണ വ്യാപാരിയെ കെണിയിൽ കുടുക്കിയ ഹണിട്രാപ് കേസിലെ മുഖ്യ ആസൂത്രകൻ കുടമാളൂർ സ്വദേശി അരുൺ ഗോപനെതിരെ വെസ്റ്റ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികവും വാഗ്ദാനം ചെയ്യുന്നുണ്ട്.
കഴിഞ്ഞ മാസമാണ് കോട്ടയം കലക്ടറേറ്റിന് സമീപത്തെ അപ്പാർട്ട്മെൻറിൽ വിളിച്ചുവരുത്തിയശേഷം സ്വർണവ്യാപാരിയിൽനിന്ന് മൂന്നുലക്ഷം രൂപ തട്ടിയെടുത്തത്. സംഭവത്തിൽ കണ്ണൂർ തളിപ്പറമ്പ് കുറ്റിയാട്ടൂർ മയ്യിൽ നൗഷാദ് (പുയ്യാപ്ല നൗഷാദ് -41), ഇയാളുടെ മൂന്നാം ഭാര്യ കാസർകോട് തൃക്കരിപ്പൂർ എളംബച്ചി പുത്തൻപുരയിൽ ഫസീല (34), കാസർകോട് പടന്ന ഉദിനൂർ സുമ (30), കാസർകോട് പടന്ന ഉദിനൂർ പോസ്റ്റൽ അതിർത്തിയിൽ അൻസാർ (23) എന്നിവരെ നേരത്തേ പിടികൂടിയിരുന്നു.
ഇവരിൽനിന്നാണ് മുഖ്യ ആസൂത്രകൻ അരുൺ ഗോപനാണ് എന്ന് വ്യക്തമായത്. തുടർന്ന് പൊലീസ് ഇയാൾക്കായി കണ്ണൂരിലും ബംഗളൂരുവിലും അടക്കം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. കൊലപാതകം, കൊലപാതകശ്രമം, ശീട്ടുകളിക്ക് സംരക്ഷണം ഒരുക്കൽ അടക്കം നിരവധി ക്രിമിനൽകേസുകളിൽ പ്രതിയാണ് അരുൺ ഗോപൻ. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ ബന്ധപ്പെടണമെന്ന് ഇൻസ്പെക്ടർ അറിയിച്ചു. ഫോൺ: 9497987072. എസ്.ഐ: 9497980328.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.