കോട്ടയം: ജില്ലയിൽ മൂന്നുപേർക്ക് കൂടി ഡെങ്കിപ്പനി. മീനടം, മാടപ്പള്ളി, കാളകെട്ടി എന്നിവിടങ്ങളിലാണ് ശനിയാഴ്ച ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.ഇതോടെ കഴിഞ്ഞ ഒരാഴ്ചക്കിടെ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 18 ആയി. 82 പേരാണ് ഡെങ്കി ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സ തേടിയത്. കഴിഞ്ഞ ദിവസം ഏഴുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.
എലിക്കുളം, പായിപ്പാട്, പനച്ചിക്കാട്, വാകത്താനം, തലയോലപ്പറമ്പ്, മാടപ്പള്ളി, മൂന്നിലവ് എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. കറുകച്ചാൽ, കൂരോപ്പട എന്നിവിടങ്ങളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു.
വെള്ളാവൂരിലും നെടുംകുന്നത്തുമായി ഓരോരുത്തർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 4000ത്തോളം പേരാണ് പനി ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിലെത്തിയത്. 31 പേരെ കിടത്തിച്ചികിത്സക്കു വിധേയമാക്കി. സ്വകാര്യ ആശുപത്രികളിലെത്തുന്നവരുടെ എണ്ണം കൂടി കണക്കാക്കിയാൽ രോഗികളുടെ എണ്ണം ഇരട്ടിയാവും. ഇതിനിടെ ചിക്കൻപോക്സും പകരുന്നു. 11 പേർക്കാണ് ഒരാഴ്ചക്കിടെ ചിക്കൻപോക്സ് ബാധിച്ചത്.
പനി വ്യാപകമായത് സ്കൂളുകളെയും ബാധിക്കുന്നുണ്ട്. 20-30 ശതമാനം വിദ്യാര്‍ഥികള്‍ പനിക്കിടക്കയിലാണ്. പനി മാറിയാലും ക്ഷീണം കാരണം സ്കൂളിൽ വരാനാകുന്നില്ല. അതിവേഗം പടരുമെന്നതിനാല്‍ പനിയുടെ ലക്ഷണങ്ങളുള്ളവര്‍ സ്കൂളില്‍ വരേണ്ടെന്ന് പലയിടങ്ങളിലും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.