കോട്ടയം: ജില്ല പഞ്ചായത്ത് 'സുഭിക്ഷ കേരളം 2021-22' പദ്ധതിയുടെ ഭാഗമായി പ്രളയത്തിൽ ജീവനോപാതി നഷ്ടപ്പെട്ട പട്ടികജാതി വനിതകൾക്കുള്ള കറവപ്പശു ജില്ലതല വിതരണോദ്ഘാടനം കുറിച്ചിയിൽ നടന്നു.
ജില്ലയിൽ പ്രളയകാലത്ത് ജോലി നഷ്ടപ്പെട്ട പട്ടികജാതി വിഭാഗത്തിൽ വരുന്നവരാണ് പദ്ധതിയുടെ ഉപഭോക്താക്കൾ. ജില്ലയിൽ 11 പേർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. രണ്ട് പശുക്കളെ വാങ്ങുന്നതിനായി 120,000 രൂപയാണ്. ചെലവ് വരുന്നത് ഇതിൽ 90,000 രൂപ ജില്ല പഞ്ചായത്ത് സബ്സിഡി നൽകിയാണ് പദ്ധതി നടപാക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മഞ്ജു സുജിത് അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം പി.കെ വൈശാഖ്, ഗ്രാമപഞ്ചായത്ത് അംഗം ബിജു എസ്.മേനോൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.