kottayam medical college

കോട്ടയം മെഡിക്കല്‍ കോളജില്‍ പകർച്ചവ്യാധി ഇൻസ്റ്റിറ്റ്യൂട്ട്: 10.72 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി

കോ​ട്ട​യം: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഇ​ന്‍ഫെ​ക്​​ഷ്യ​സ് ഡി​സീ​സ് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് സ്ഥാ​പി​ക്കു​ന്നു. ഇ​തി​നാ​യി ന​ബാ​ര്‍ഡ് മു​ഖേ​ന 10.72 കോ​ടി​യു​ടെ പ​ദ്ധ​തി​ക്ക്​ ഭ​ര​ണാ​നു​മ​തി ന​ല്‍കി​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍ജ് പ​റ​ഞ്ഞു. നി​പ, കൊ​വി​ഡ്​ തു​ട​ങ്ങി​യ​വ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​ക​ര്‍ച്ച​വ്യാ​ധി​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടു​ന്ന​തി​ന് ഓ​രോ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ഒ​രു പ്ര​ത്യേ​ക ബ്ലോ​ക്ക് സ്ഥാ​പി​ക്കു​മെ​ന്ന്​ ക​ഴി​ഞ്ഞ ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ അ​നു​മ​തി. കോ​ട്ട​യ​ത്തി​നൊ​പ്പം തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ കൂ​ടി ഇ​ന്‍ഫെ​ക്​​ഷ്യ​സ് ഡി​സീ​സ് ബ്ലോ​ക്കു​ക​ള്‍ ആ​രം​ഭി​ക്കും.

കോ​ട്ട​യ​ത്ത്​ നാ​ല്​ നി​ല​ക​ളു​ള്ള കെ​ട്ടി​ട​മാ​ണ് ഇ​ന്‍ഫെ​ക്​​ഷ്യ​സ് ഡി​സീ​സ് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​നാ​യി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​മാ​യി ര​ണ്ട് നി​ല​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കും. പ്ര​ത്യേ​ക​മാ​യ ഐ.​സി.​യു സം​വി​ധാ​ന​ങ്ങ​ള്‍ ഈ ​കെ​ട്ടി​ട​ത്തി​ലു​ണ്ടാ​കും. ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഡി.​എം.​ഇ​ന്‍ഫെ​ക്​​ഷ്യ​സ് ഡി​സീ​സ് കോ​ഴ്‌​സി​ന് അ​ടു​ത്തി​ടെ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. ഇ​ന്‍ഫെ​ക്​​ഷ്യ​സ് ഡി​സീ​സ് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ നൂ​ത​ന ചി​കി​ത്സ മാ​ര്‍ഗ​ങ്ങ​ളി​ലൂ​ടെ പ​ക​ര്‍ച്ച​വ്യാ​ധി നി​ര്‍ണ​യ​ത്തി​നും രോ​ഗീ​പ​രി​ച​ര​ണ​ത്തി​നും ഗ​വേ​ഷ​ണ​ത്തി​നും കൂ​ടു​ത​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കും.

ക​ഴി​ഞ്ഞ​ദി​വ​സം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വി​വി​ധ സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി വി​ഭാ​ഗ​ങ്ങ​ള്‍ക്കാ​യി സൂ​പ്പ​ർ സ്​​പെ​ഷാ​ലി​റ്റി ബ്ലോ​ക്ക്​ നി​ർ​മി​ക്കാ​ൻ കി​ഫ്ബി ധ​നാ​നു​മ​തി ന​ല്‍കി​യി​രു​ന്നു 268.60 കോ​ടി​യാ​ണ്​ ഇ​തി​നാ​യി കി​ഫ്​​ബി ഫ​ണ്ടി​ൽ​നി​ന്ന്​ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Institute of Infectious Diseases, Kottayam Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.