കങ്ങഴ: പാണ്ടിയാംകുഴി മേഖലയിൽ കുടിവെള്ളമെത്തിയിട്ട് രണ്ടുമാസം. പ്രദേശത്തെ ഭൂരിഭാഗം ആളുകളും വെള്ളത്തിനായി ആശ്രയിക്കുന്നത് ജലവിതരണ വകുപ്പിന്റെ പൈപ്പുകളെയാണ്. എന്നാൽ കഴിഞ്ഞ രണ്ടുമാസമായി തുള്ളിവെള്ളം പോലും കിട്ടിയില്ലെന്ന് നാട്ടുകാർ പറയുന്നു. പലരും പണം മുടക്കി വെള്ളം വാങ്ങുകയാണ്. 3500 ലിറ്റർ വെള്ളത്തിന് 800 രൂപ നൽകിയാണ് വാങ്ങുന്നത്.
മുണ്ടത്താനത്തെ പമ്പ്ഹൗസിൽനിന്നാണ് മേഖലയിലേക്ക് വെള്ളമെത്തിയിരുന്നത്. മുമ്പ് മുടക്കമില്ലാതെ മാസത്തിൽ രണ്ടുപ്രാവശ്യമെങ്കിലും വെള്ളം കിട്ടിയിരുന്നതായി ഇവർ പറയുന്നു.
എന്നാൽ, ഇപ്പോൾ വെള്ളം എത്തുന്നില്ല. കാരണമെന്താണെന്ന് വാട്ടർഅതോറിറ്റി അധികൃതർ വിശദീകരിക്കുന്നുമില്ലെന്ന് നാട്ടുകാർ പറയുന്നു. പലവട്ടം അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. മിക്ക വീടുകളിലും കിണറില്ല. ഉള്ളവ നേരത്തേ തന്നെ വറ്റും. പ്രദേശത്തെ നാൽപതോളം കുടുംബങ്ങളുടെ ആശ്രയം ജലവിതരണ വകുപ്പിന്റെ കുടിവെള്ളമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.