കോട്ടയം: ഷംനാസിെൻറ ഏറ്റുമാനൂരിലെ മൊബൈൽ സർവിസ് സെൻററിൽ ആദ്യമായെത്തുന്നവർ ഒന്നമ്പരക്കും. തങ്ങളെത്തിയത് മൊബൈൽ സർവിസ് സെൻററിലാണോ മ്യൂസിയത്തിലാണോ എന്ന്. മേശപ്പുറത്ത് ഗ്ലാസിനടിയിൽ നിരത്തിവെച്ചിരിക്കുന്ന നാണയങ്ങൾ, ചുമരിൽ ഫോട്ടോ ഫ്രെയിമിലാക്കി തൂക്കിയിട്ട അത്യപൂർവ കറൻസികൾ, പോസ്റ്റ്കാർഡുകൾ.
അതിനപ്പുറത്ത് 'ഇതുതന്നെയാണ് നിങ്ങളുദ്ദേശിച്ച കട' എന്ന് പറഞ്ഞ് ചിരിയോടെ സ്വീകരിക്കുന്ന ഷംനാസും. 202 ലേറെ രാജ്യങ്ങളുടെ നാണയങ്ങളും വിവിധ രാജ്യങ്ങളുടെ നിലവിലുള്ളതും ഇല്ലാത്തതുമായ കറൻസികളും കൈവശമുള്ള സമ്പന്നനാണ് ഷംനാസ്.
സ്കൂൾ കാലം മുതലേ ഷംനാസ് ശേഖരിച്ചുതുടങ്ങിയവയാണിവ. കടയിലെത്തുന്നവർക്ക് നേരേമ്പാക്കിനായാണ് നാലായിരത്തോളം നാണയങ്ങളും കറൻസികളും പോസ്റ്റ്കാർഡുകളും പ്രദർശിപ്പിച്ചിട്ടുള്ളത്. കടുത്തുരുത്തി എസ്.ഐ ആയി വിരമിച്ച കണിയാംപറമ്പിൽ കെ.കെ. ഷംസുവിെൻറയും നബീസയുടെയും മകനായ ഷംനാസിന് അഞ്ചാംക്ലാസ് മുതലേ ഇത്തരം നാണയങ്ങൾ ശേഖരിക്കൽ വിനോദമായിരുന്നു. വീട്ടിലെ ഗ്ലാസ് കൊണ്ടുള്ള മേശക്കടിയിൽ പിതാവ് സൂക്ഷിച്ചുവെച്ചിരുന്ന നാണയങ്ങളാണ് ആ കമ്പത്തിലേക്ക് ഷംനാസിനെ കൈപിടിച്ചുകയറ്റിയത്.
വിദേശത്തുനിന്നു വരുന്ന പരിചയക്കാരോടും ബന്ധുക്കളോടുമെല്ലാം ഷംനാസ് നാണയങ്ങൾ ചോദിച്ചുവാങ്ങി. സ്കൂളിൽ ന്യൂമിസ്മാറ്റിക് ക്ലബിെൻറ ഭാഗമായതോടെ ആ പ്രിയവും വളർന്നു. അന്ന് നാണയശേഖരം തുടങ്ങിയ കൂട്ടുകാർ പാതിവഴിക്ക് നിർത്തിയെങ്കിലും ഷംനാസ് ആ ഇഷ്ടം ഉപേക്ഷിച്ചില്ല.
പിന്നീട് കൂട്ടുകാർ അവരുടെ കൈയിലുണ്ടായിരുന്നവയടക്കം ഷംനാസിന് കൈമാറി. ഇപ്പോൾ 15,000 ത്തിലേറെ നാണയങ്ങൾ കൈവശമുണ്ട്. ഷംനാസിെൻറ കമ്പം അറിയാവുന്ന വിദേശത്തുള്ള സൃഹൃത്തുക്കളെല്ലാം വരുേമ്പാൾ അവിടത്തെ കറൻസികളും നാണയങ്ങളും നൽകും. ചെറിയ നോട്ട് ബുക്കിെൻറ അത്ര വലുപ്പമുള്ള സോവിയറ്റ് യൂനിയെൻറ 100 റൂബിളിെൻറ കറൻസി അടക്കം കൈയിലുണ്ട്. അക്ഷരമാലാക്രമത്തിൽ ആൽബത്തിലാക്കിയാണ് വീട്ടിൽ നാണയങ്ങൾ സൂക്ഷിച്ചിട്ടുള്ളത്.
രേഷ്മയാണ് ഭാര്യ. റിഷാം, അജ്മൽ എന്നിവർ മക്കളും. നാട്ടകം പോളിടെക്നിക്കിൽ തുടർവിദ്യാഭ്യാസകേന്ദ്രത്തിലും അസാപിെൻറ ക്ലാസുകളിലും മൊബൈൽ ഫോൺ റിപ്പയർകോഴ്സ് അധ്യാപകൻ കൂടിയാണ് മുപ്പത്തഞ്ചുകാരനായ ഷംനാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.