കാഞ്ഞിരപ്പള്ളി: എരുമേലി-മണിമല-ചിറക്കടവ് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പഴയിടം കോസ്വേക്ക് പകരം പാലം നിർമിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ.
മണിമലയാറിനു കുറുകെയുള്ള പഴയിടം കോസ്വേക്ക് ഉയരം കുറവായതിനാൽ ശക്തമായ മഴയിൽ ഇവിടവും പരിസരവും വെള്ളത്തിൽ മുങ്ങും. ഇതോടെ ഇതുവഴി യാത്ര മുടങ്ങും.
ശബരിമല വനത്തിൽനിന്നുള്ള കാട്ടുമരങ്ങളും കല്ലുകളും മലവെള്ളത്തിൽ ഒഴുകി കോസ്വേയുടെ തൂണുകളും കൈവരികളും തകരുക പതിവാണ്. ഇതോടെ കോസ്വേയുടെ ഇരുവശത്തുമുള്ളവർ ഒറ്റപ്പെടും. സമീപത്തുള്ള ചെറുവള്ളി പാലവും കഴിഞ്ഞ പ്രളയത്തിൽ ഒഴുകിപ്പോയതോടെ ഗ്രാമവാസികൾ ശരിക്കും ബുദ്ധിമുട്ടുകയാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള പഴയിടം കോസ്വേക്കു പകരം ഉയരം കൂടിയ പാലം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.