സി.പി.എമ്മിൽ ചേർന്ന എൺപതോളം പേർക്ക്​ സ്വീകരണം

കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ കോൺഗ്രസ് വാർഡ് പ്രസിഡൻറ്​ പി.എ. ബിജിമോൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ എം.കെ. രതീഷ്, സെക്രട്ടറിമാരായ സോജിമോൻ, മൻസൂർ, ജോൺസൻ, എന്നിവരുൾപ്പെടെ 18 കുടുബങ്ങളും ബി.എസ്.പി, എസ്.ഡി.പി.ഐ സംഘടനകളിലെ നാലു കുടുംബങ്ങളിലെ ഉൾപ്പെടെ എൺപതോളംപേർ അതത്​ പാർട്ടികളിൽനിന്ന്​ രാജി​െവച്ച് സി.പി.എമ്മിൽ ചേർന്ന്​ പ്രവർത്തിക്കാൻ തീരുമാനിച്ചു.

വില്ലണി ഇ.എം.എസ് നഗറിൽ ചേർന്ന സ്വീകരണ യോഗം സി.പി.എം ജില്ല കമ്മിറ്റി അംഗം വി.പി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം വിദ്യാരാജേഷ് അധ്യക്ഷതവഹിച്ചു.

ലോക്കൽ സെക്രട്ടറി വി.എൻ. രാജേഷ്, പി.കെ. ഷാജി, വി.ജി. ഗോപീകൃഷ്ണൻ, പി.എസ്. സാബിത്, ജോസ് ജോസഫ്, സാദിഖ്, പി.എ. ബിജി, എം.കെ. രതീഷ്, ജോൺസൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - about 80 persons joined CPM from different parties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.