യു​വ​തി​യു​ടെ ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച അ​സം സ്വ​ദേ​ശി അ​റ​സ്​​റ്റി​ൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: അ​സം സ്വ​ദേ​ശി​നി​യു​ടെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച അ​സം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.കാ​ഞ്ഞി​ര​പ്പ​ള്ളി ആ​ന​ക്ക​ല്ലി​ൽ കാ​ർ വാ​ഷ് സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന റ​ഷീ​ദു​ൽ ഹ​ഖി​നെ​യാ​ണ്​ (27) പി​ടി​കൂ​ടി​യ​ത്. അ​സ​മി​ൽ ഇ​യാ​ളു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന യു​വ​തി മ​റ്റൊ​രാ​ളെ വി​വാ​ഹം ചെ​യ്ത​തോ​ടെ​യാ​ണ് സ്വ​കാ​ര്യ​ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​ത്. പി​ന്നീ​ട് കേ​ര​ള​ത്തി​ലെ​ത്തി​യ ഇ​യാ​ൾ യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​ന്​ ചി​ത്ര​ങ്ങ​ൾ അ​യ​ച്ചു​ന​ൽ​കി. യു​വ​തി​യു​ടെ വീ​ട്ടു​കാ​ർ ആ​ദ്യം അ​സം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഫോ​ട്ടോ​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ ഇ​യാ​ൾ പ​ണം ആ​വ​ശ്വ​പ്പെ​ട്ട​തോ​ടെ യു​വ​തി​യു​ടെ സ​ഹോ​ദ​ര​ൻ കോ​ട്ട​യം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി. കാ​ഞ്ഞി​ര​പ്പ​ള്ളി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.



Tags:    
News Summary - arrest for publishing pictures of a young woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.