കാഞ്ഞിരപ്പള്ളി: ജെ.സി.ബി ഓപറേറ്ററെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. എരുമേലി അമരാവതി ഭാഗത്ത് കല്ലുപറമ്പിൽ വീട്ടിൽ അനൂപ് കുമാർ (കണ്ണൻ-38), അമരാവതി ഭാഗത്ത് ചെറുവള്ളിയിൽ വീട്ടിൽ അശോധ് (30), അമരാവതി ഭാഗത്ത് പള്ളിക്കുന്ന് വീട്ടിൽ സുധീഷ് (37) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം രാവിലെ 8.30ഓടെ ഇടക്കുന്നം സ്വദേശിയായ ജെ.സി.ബി ഓപറേറ്ററെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഇയാൾ ഓടിച്ചിരുന്ന ജെ.സി.ബി ഒരു ടൂറിസ്റ്റ് ബസുമായി ഉരസുകയും ഇതിനെച്ചൊല്ലി തർക്കമുണ്ടാകുകയും ചെയ്തു. ഇതിനിടെ, ഇതിനുപിന്നിലായി വന്ന മറ്റൊരു ടൂറിസ്റ്റ് ബസിൽ നിന്നും പുറത്തിറങ്ങിയ പ്രതികൾ ജെ.സി.ബി ഓപറേറ്ററെ ആക്രമിക്കുകയുമായിരുന്നു. പ്രതികളിൽ ഒരാളായ അനൂപ് കുമാറിനെതിരെ മുണ്ടക്കയം, കാഞ്ഞിരപ്പള്ളി സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. എസ്.ഐ ഗോപകുമാർ, രഘുകുമാർ, സി.പി.ഒമാരായ ശ്രീരാജ്, വിമൽ സതീഷ് ചന്ദ്രൻ, അഭിലാഷ്, അരുൺ ബിനോയ് മോൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.