കാഞ്ഞിരപ്പള്ളി: വെളിച്ചിയാനിയിൽ കെ.എസ്.ആർ.ടി.സി ബസും സ്വകാര്യബസും കൂട്ടിയിടിച്ച് 11 പേർക്ക് പരിക്ക്.പാറത്തോട് സർവിസ് സഹകരണ ബാങ്കിനു മുന്നിലെ വളവിൽ വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് അപകടം. മുണ്ടക്കയം ഭാഗത്തുനിന്ന് കണ്ണൂർ കൊന്നക്കാടിന് പോയ സൂപ്പർഫാസ്റ്റ് ബസ് എതിർദിശയിൽ വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്വകാര്യ ബസ് റോഡ് വശത്തുള്ള പെട്ടിക്കടയും റോഡരികിൽ പാർക്ക് ചെയ്ത ഇരുചക്രവാഹനങ്ങളും ഇടിച്ച് തെറിപ്പിച്ചാണ് നിന്നത്.
ഈ കടയിൽ ഉണ്ടായിരുന്നവർക്കും ഇരു ബസുകളിലും യാത്ര ചെയ്തിരുന്നവർക്കുമാണ് പരിക്കേറ്റത്.മുണ്ടക്കയം പാറത്തൊടിയിൽ പി.എസ്. ആതിര, താന്നിക്കൽ ആശ, വണ്ടിപ്പെരിയാർ ഗ്രാൻവി എസ്റ്റേറ്റിലെ വെള്ളയമ്മ, രോഹിണി, ഇഞ്ചയാനി നിരപ്പേൽ ജിബി, പാറത്തോട് ഷമീം മൻസിലിൽ ഷഹനാസ് കെ. ജിന്ന, പാറത്തോട് വെള്ളിയാങ്കൽ പ്രീത സിബി, ഊരക്കനാട് പൊരിയത്ത് മെറിൻ തോമസ്, കൂട്ടിക്കൽ അരുവിക്കൽപുഷ്പമ്മ, പഴുത്തോട്ടം അജയകുമാർ, ധന്യ അമയന്നൂർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കാഞ്ഞിരപ്പള്ളിയിൽനിന്ന് ഫയർഫോഴ്സ് എത്തി ക്രെയിൻ ഉപയോഗിച്ച് കെ.എസ്.ആർ.ടി.സി ബസ് റോഡിൽനിന്ന് നീക്കിയാണ് ഗതാഗതം പുനരാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.