കാഞ്ഞിരപ്പള്ളി: ആകെയുണ്ടായിരുന്ന കൊച്ചുകൂര കഴിഞ്ഞ മഴക്കാലത്ത് തകര്‍ന്നപ്പോള്‍ ആശങ്ക മാത്രം ബാക്കിയായ കുടുംബം വീടിെൻറ സുരക്ഷയിലേക്ക്. കുടുംബശ്രീ കൂട്ടായ്മകള്‍ മുന്‍കൈ എടുത്താണ് കാഞ്ഞിരപ്പള്ളി വില്ലണിയില്‍ ഇല്ലത്തുപറമ്പില്‍ ഹംസക്കും കുടുംബത്തിനും സ്നേഹവീടൊരുക്കിയത്.
കാഞ്ഞിരപ്പള്ളി സി.ഡി.എസിനു കീഴിലുള്ള 329 കുടുംബശ്രീ യൂനിറ്റുകളിലൂടെ ഒന്നര വര്‍ഷംകൊണ്ട് സമാഹരിച്ച 3.60 ലക്ഷം രൂപയാണ് െചലവഴിച്ചതെന്ന് ചെയര്പേഴ്സൻ കെ.എന്‍. സരസമ്മ പറഞ്ഞു.
ശ്രമദാനവുമായി നാട്ടുകാരും പദ്ധതി യാഥാർഥ്യമാക്കുന്നതില്‍ പങ്കാളികളായി.
അവസാന പട്ടികയില്‍ ഉണ്ടായിരുന്ന മൂന്നു പേരില്‍ ഏറ്റവും അര്‍ഹരെന്ന് കണ്ടെത്തിയ കുടുംബത്തെയാണ് വീട് നിര്‍മിച്ചു നല്കാന് തെരഞ്ഞെടുത്തത്. വൃക്കരോഗിയായ ഹംസക്ക് ഭാര്യയും പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകനുമാണുള്ളത്. 600 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള വീടിന് 2020 ജൂലൈ 29നാണ് തറക്കല്ലിട്ടത്. ഗൃഹപ്രവേശനം വെള്ളിയാഴ്ച നടക്കും. കാത്തിരപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് കെ.ആര്. തങ്കപ്പന് താക്കോല്‍ കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.