കാഞ്ഞിരപ്പള്ളി: നടത്താൻ പറ്റുന്നത് പറയുക, പറയുന്നത് ചെയ്യുക എന്നതാണ് തെൻറ നയമെന്ന് കാഞ്ഞിരപ്പള്ളിയിലെ എൻ.ഡി.എ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനം. 1988 മുതൽ '91വരെ കോട്ടയം കലക്ടറായിരുന്ന തനിക്ക് കാഞ്ഞിരപ്പള്ളിയെ നന്നായി അറിയാമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കാഞ്ഞിരപ്പള്ളി എം.എൽ.എയായിരുന്ന കാലത്ത് അഞ്ചുവർഷംകൊണ്ട് 350 കോടിയുടെ വികസനപ്രവർത്തനങ്ങളാണ് നടപ്പാക്കിയത്. 427 ദിവസംകൊണ്ട് പണി പൂർത്തിയാക്കിയ കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷൻ ഇതിെൻറ ഉദാഹരണമാണ്. അതിെൻറ അവസ്ഥയിൽ സഹതാപമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ജില്ല പ്രസിഡൻറ് നോബിൾ മാത്യു, ജില്ല സെൽ കോഓഡിനേറ്റർ കെ.ജി. കണ്ണൻ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡൻറ് ടി.ബി. ബിനു, ജില്ല കമ്മിറ്റി അംഗം എസ്. മിഥുൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.