ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എ. ഷെമീർ ഉദ്ഘാടനം ചെയ്യുന്നു. കെ.എസ്. ഷിനാസ്, സെയ്ത് എം. താജു, ബിജു പത്യാല, വി.യു. നൗഷാദ് എന്നിവർ സമീപം

ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം കാരുണ്യ ദിനമായി ആചരിച്ചു

കാഞ്ഞിരപ്പള്ളി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികദിനം കാരുണ്യ ദിനമായി കോൺഗ്രസ് കാഞ്ഞിരപ്പള്ളി പതിനൊന്നാം വാർഡ് കമ്മിറ്റി ആചരിച്ചു. രാവിലെ ഒമ്പതിന് ഉമ്മൻചാണ്ടിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ 33-ാം നമ്പർ അംഗൻവാടിയിലെ മുഴുവൻ വിദ്യാർഥികൾക്കും സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. അനുസ്മരണ സമ്മേളനം കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി സെയ്ത് എം. താജുവിന്‍റെ അധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എ. ഷെമീർ ഉദ്ഘാടനം ചെയ്തു.

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 11-ാം വാർഡിലെ 33-ാം നമ്പർ അംഗൻവാടി വിദ്യാർഥികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തപ്പോൾ

യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് കെ.എസ്. ഷിനാസ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ബിജു പത്യാല, വി.യു. നൗഷാദ്, ഇ.പി. ദിലീപ്, പി.എസ്. റബീസ്, ടി.എ. ഇബ്രാഹിംകുട്ടി, മുഹമ്മദ് താഹിർ, ടി.എസ്. ഐഷാ ബീവി, നുബിൻ അൻഫൽ, പി.എ. താജു, അബീസ് ടി. ഇസ്മാഈൽ എന്നിവർ പ്രസംഗിച്ചു.

അംഗൻവാടി വിദ്യാർഥിക്ക് സെയ്ത് എം. താജു സ്കൂൾ ബാഗ് നൽകുന്നു


Tags:    
News Summary - Oommen Chandy's first death anniversary was observed as Karunya Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.