വി​ഷ്ണു, അ​ര​വി​ന്ദ്, നാ​സി​ഫ്,  ആ​ദി​ൽ

മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ നാലുപേര്‍ പിടിയിൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് പ​ണം ത​ട്ടി​യ കേ​സി​ൽ നാ​ലു യു​വാ​ക്ക​ൾ പി​ടി​യി​ൽ. കാ​ഞ്ഞി​ര​പ്പ​ള്ളി വ​ട്ട​ക​പ്പാ​റ വീ​ട്ടി​ൽ വി​ഷ്ണു (ജോ​ബ് -27), എ​രു​മേ​ലി ത​ട​ത്തേ​ൽ വീ​ട്ടി​ൽ അ​ര​വി​ന്ദ് (25), കാ​ഞ്ഞി​ര​പ്പ​ള്ളി തേ​നം​മാ​ക്ക​ൽ വീ​ട്ടി​ൽ നാ​സി​ഫ് നാ​സ​ർ (26), എ​രു​മേ​ലി താ​ന്നി​ക്ക​ൽ വീ​ട്ടി​ൽ ആ​ദി​ൽ ഹ​ക്കീം (25) എ​ന്നി​വ​രെ​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ ക​ഴി​ഞ്ഞ​യാ​ഴ്ച കാ​ഞ്ഞി​ര​പ്പ​ള്ളി പൂ​ത​ക്കു​ഴി ഭാ​ഗ​ത്തു​ള്ള സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​ർ ര​ണ്ടു മാ​ല ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി പ​ണ​യം​വെ​ച്ചാ​ണ് 2,02,000 രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. പി​ന്നീ​ട് സ്ഥാ​പ​ന ഉ​ട​മ മാ​ല പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ശാ​സ്ത്രീ​യ​മാ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ യു​വാ​ക്ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്.​എ​ച്ച്.​ഒ ഷി​ന്‍റോ പി. ​കു​ര്യ​ൻ, എ​സ്.​ഐ​മാ​രാ​യ രാ​ജേ​ഷ് കു​മാ​ർ, സു​നി​ൽ​കു​മാ​ർ, സു​രേ​ഷ് കു​മാ​ർ സി.​പി.​ഒ​മാ​രാ​യ ഷി​ബു എ​ൻ. നാ​യ​ർ, ബോ​ബി സു​ധീ​ഷ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി.

Tags:    
News Summary - Pawn fake gold; Four Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.