കാഞ്ഞിരപ്പള്ളി: പി.സി. ജോർജിനെതിരെ രൂക്ഷവിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജോർജിന്‍റെ തോൽവി ആഗ്രഹിച്ചതാണെന്നും അദ്ദേഹത്തിന് വർഗീയതയാണ് മുഖ്യമെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. എസ്.എൻ.ഡി.പി യോഗം 55ാം നമ്പർ കാഞ്ഞിരപ്പള്ളി ശാഖയുടെ കീഴിലുള്ള ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മതത്തെയും ജാതിയെയും രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടെ എല്ലാവരെയും കബളിപ്പിക്കുന്ന ആളാണ് പി.സി. ജോർജ്. തരംപോലെ നിലപാടുകൾ മാറ്റി പറയുന്ന ജോർജിന്‍റെ നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയം ആഗ്രഹിച്ചതാണ്. അക്കര നിൽക്കുമ്പോൾ ഇക്കരപ്പച്ച. ഇക്കര നിൽക്കുമ്പോൾ അക്കരപ്പച്ചയാണെന്നാണ് ജോർജിന്‍റെ നിലപാട്.
അദ്ദേഹത്തിന്‍റേത് പച്ചതേടിയുള്ള ഓട്ടമാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ആദർശം പറയുന്ന ജോർജ് മകൻ വിവാഹം കഴിച്ച ഹിന്ദു പെൺകുട്ടിയെ മതം മാറ്റിയ ശേഷമാണ് സ്വീകരിക്കാൻ തയാറായതെന്നും പറഞ്ഞു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ആന്‍റോ ആന്‍റണി എം.പി എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.