കാഞ്ഞിരപ്പള്ളി: ഷാപ്പ് ജീവനക്കാരനെ പെപ്പർ സ്പ്രേ ഉപയോഗിച്ച് ആക്രമിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. കൂവപ്പള്ളി മണ്ണാറക്കയം കറിപ്ലാവ് കൊല്ലംകുന്നേൽ വീട്ടിൽ ബ്ലസൺ (34) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ വെള്ളിയാഴ്ച വൈകീട്ട് കൂവപ്പള്ളി മണ്ണാറക്കയം ഭാഗത്തെ ഷാപ്പില് ബഹളമുണ്ടാക്കിയതിനെ ഷാപ്പ് ജീവനക്കാരൻ ചോദ്യം ചെയ്യുകയും ഇയാളോട് പുറത്തുപോകാൻ പറയുകയുമായിരുന്നു. ഇതിലുള്ള വിരോധത്തിൽ ബ്ലസൺ ൈകയിൽ കരുതിയിരുന്ന കുരുമുളക് സ്പ്രേ ജീവനക്കാരന്റെ മുഖത്ത് അടിക്കുകയും തുടർന്ന് കത്തികൊണ്ട് ജീവനക്കാരനെ ആക്രമിക്കുകയുമായിരുന്നു. പരാതിയെത്തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾ കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്.
പൊൻകുന്നത്തും കാഞ്ഞിരപ്പള്ളിയിലും ഇയാൾക്ക് ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ നിർമൽ ബോസ്, എസ്.ഐ രാജേഷ് ടി.ജി, ഗോപകുമാർ, സുനിൽ, എ.എസ്.ഐ അനീഷ്, സി.പി.ഒമാരായ ബിനോ, രാജേഷ്, രതീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.