കാഞ്ഞിരപ്പള്ളി: ഗാര്‍ഹിക പീഡനം അന്വേഷിക്കാനെത്തിയ എസ്.ഐക്കും പൊലീസ് ഓഫിസര്‍ക്കും മര്‍ദനമേറ്റ േകസിൽ മറ്റൊരു എസ്.ഐ റിമാന്‍ഡിലായി. കോട്ടയം സ്വദേശി കുരുവിള ജോര്‍ജാണ് പിടിയിലായത്. സംഭവം സംബന്ധിച്ച് കാഞ്ഞിരപ്പള്ളി പൊലീസ് പറയുന്നതിങ്ങനെ:
വെള്ളിയാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. കോട്ടയം സ്വദേശിയായ പത്തനംതിട്ട കീഴ്വായ്പ്പൂര് എസ്.ഐ കുരുവിള ജോര്‍ജ് ഒരുവര്‍ഷമായി കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്താണ് താമസിക്കുന്നത്. സ്ഥിരമായി ഭാര്യയുമായി വഴക്കിടന്ന ഇയാള്‍ വെള്ളിയാഴ്ചയും ഭാര്യയെ മര്‍ദിച്ചു. മര്‍ദനം തുടർന്നതോടെ ഇവര്‍ വിവരം ഫോണില്‍ കാഞ്ഞിരപ്പള്ളി പൊലീസിനെ അറിയിക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളി എസ്.ഐ ടി.ഡി. മുകേഷും സിവില്‍ പൊലീസ് ഓഫിസറായ നവാസും സ്ഥലത്തെത്തിയതോടെ കുരുവിള ജോര്‍ജ് പൊലീസിനെ അസഭ്യം വിളിച്ചു.
എസ്.ഐയെയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരനെയും മര്‍ദിച്ചു. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി സ്റ്റേഷനില്‍ നിന്നും കൂടുതല്‍ പൊലീസ് എത്തി മല്പിടിത്തത്തിനൊടുവില് ഇയാളെ കീഴടക്കി. ഇയാളുടെ മര്‍ദനത്തില്‍ പരിക്കേറ്റ എസ്.ഐ മുകേഷും പൊലീസുകാരനെയും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുരുവിള ജോര്‍ജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.