കാഞ്ഞിരപ്പള്ളി: സംസ്ഥാനത്ത് സാധാരണക്കാരന്റെ വയറ്റത്തടിച്ച് വിലക്കയറ്റം. ചിക്കന്‍ പിറകെ പച്ചക്കറിയുടെയും മത്സ്യത്തിന്റെയും അടക്കം വില കുതിച്ച് കയറുകയാണ്.
നിേത്യാപയോഗ സാധനങ്ങളിൽപ്പെടുന്ന പച്ചക്കറികളുടെ വില ഇതിനോടകം നൂറുകടന്നു. അന്തർസംസ്ഥാനങ്ങളിലെ കാലാവസ്ഥമാറ്റമാണ് പച്ചക്കറിവില കൂടാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. വെളുത്തുള്ളി -140, കാരറ്റ് -95, മുരിങ്ങക്കായ -80, ബീൻസ് -80 എന്നിങ്ങനെയാണ് വിപണിവില. കഴിഞ്ഞമാസം 50 രൂപയായിരുന്ന മുരിങ്ങക്കായക്ക് 30 രൂപ കൂടി. തക്കാളിവില 30ൽ നിന്ന് 60 ആയി. പച്ചമുളകിന് 90 രൂപ കൊടുക്കണം. ഉള്ളിക്കും വില ഇരട്ടിയായി. 90 രൂപയാണ് നിലവില്‍ കിലോക്ക് വില. ശരാശരി 60 രൂപ വിലയുണ്ടായിരുന്ന വെളുത്തുള്ളിയാകട്ടെ 140 ൽ എത്തി. ഇഞ്ചിവില 180 ൽ നിന്നും 240 ആയി. വെണ്ടക്കക്ക് ഇപ്പോൾ വില 45 രൂപയാണ്. കോളിഫ്ലവറിന് 70 രൂപയും. 20 ൽ തന്നെ നിൽക്കുന്ന സവാളവിലയാണ് ഏക ആശ്വാസം.
ട്രോളിങ് നിരോധിച്ചതോടെ മീൻവിലയും ഇരട്ടിയായി. അയല, മത്തി, മാത്രമല്ല മറ്റ് ചെറുമീനുകളും കിട്ടാതായി. അടുത്ത ആഴ്ചയോടെ തമിഴ്നാട്ടിലെ ട്രോളിങ് നിരോധനം തീരുന്നതോടെ ചെറുമീനുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. ധാന്യങ്ങൾക്കും 10 മുതൽ 20 രൂപ വരെ കൂടി. സീസൺ അവസാനിച്ചതോടെ പഴങ്ങൾക്കും വിലകൂടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.