കോട്ടയം: കാപ്പ ചുമത്തി യുവാവിനെ ജില്ലയിൽനിന്ന് പുറത്താക്കി. പത്തനംതിട്ട ആനിക്കാട് സ്വദേശി അലക്സ് തോമസിനെയാണ് (20) കാപ്പ നിയമപ്രകാരം ജില്ലയിൽനിന്ന് ഒരുവര്‍ഷത്തേക്ക് നാടുകടത്തിയത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോട്ടയം എക്സൈസ്, കറുകച്ചാൽ എന്നീ സ്റ്റേഷനുകളിൽ അടിപിടി, ദേഹോപദ്രവമേൽപിക്കൽ, മയക്കുമരുന്ന് തുടങ്ങിയ കേസുകളിൽ പ്രതിയാണ് ഇയാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.