സി​യാ​ദ്

കാ​പ്പ നി​യ​മ​ലം​ഘ​നം: കു​പ്ര​സി​ദ്ധ ഗു​ണ്ട അ​റ​സ്റ്റി​ൽ

കോ​ട്ട​യം: ഗു​ണ്ട​യും നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യു​മാ​യ അ​തി​ര​മ്പു​ഴ മ​ന​ക്ക​പ്പാ​ടം കാ​വ​ന​യി​ൽ വീ​ട്ടി​ൽ സി​യാ​ദി​നെ (25) കാ​പ്പ നി​യ​മം ലം​ഘി​ച്ച​തി​ന് ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഏ​റ്റു​മാ​നൂ​ർ, ചി​ങ്ങ​വ​നം, മേ​ലു​കാ​വ്, ക​ടു​ത്തു​രു​ത്തി, കു​റ​വി​ല​ങ്ങാ​ട്, മൂ​വാ​റ്റു​പു​ഴ, പീ​രു​മേ​ട് സ്റ്റേ​ഷ​നു​ക​ളി​ലാ​യി കൊ​ല​പാ​ത​ക​ശ്ര​മം, അ​ടി​പി​ടി, ക​വ​ർ​ച്ച തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ഇ​യാ​ൾ​ക്കെ​തി​രെ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​പ്പ നി​യ​മ​പ്ര​കാ​രം ആ​റു​മാ​സ​ത്തേ​ക്ക്​ ജി​ല്ല​യി​ൽ​നി​ന്ന്​ നാ​ടു​ക​ട​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ, ഉ​ത്ത​ര​വ് ലം​ഘി​ച്ച് ഇ​യാ​ൾ ജി​ല്ല​യി​ലേ​ക്ക് ക​ട​ന്ന​താ​യി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഗാ​ന്ധി​ന​ഗ​ർ എ​സ്.​എ​ച്ച്.​ഒ കെ. ​ഷി​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags:    
News Summary - Kappa Violation- Notorious Gangster Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.