വി​ര​മി​ക്ക​ല്‍ ദി​ന​ത്തി​ല്‍ അ​ന്ന​മ്മ​ക്ക്​ വി​ദ്യാ​ര്‍ഥി​ക​ള്‍ ഭ​ക്ഷ​ണം വി​ള​മ്പു​ന്നു

അന്നം വിളമ്പിനല്‍കിയ അന്നമ്മച്ചേടത്തി പടിയിറങ്ങി

ക​റു​ക​ച്ചാ​ല്‍: അ​ര​നൂ​റ്റാ​ണ്ടോ​ളം കു​ഞ്ഞു​ങ്ങ​ള്‍ക്ക് അ​ന്നം വി​ള​മ്പി​യ അ​ന്ന​മ്മ​ച്ചേ​ട​ത്തി 90ാം വ​യ​സ്സി​ല്‍ സ്കൂ​ളി​ന്റെ പ​ടി​യി​റ​ങ്ങി. വി​ര​മി​ക്ക​ല്‍ ദി​ന​ത്തി​ല്‍ സ്‌​നേ​ഹ​വും അ​ന്ന​വും വി​ള​മ്പി കു​രു​ന്നു​ക​ളു​ടെ യാ​ത്ര​യ​യ​പ്പ്.

ച​മ്പ​ക്ക​ര സെ​ന്റ് ജോ​സ​ഫ്സ് യു.​പി സ്കൂ​ളി​ലെ പാ​ച​ക​ത്തൊ​ഴി​ലാ​ളി​യാ​യ മാ​ന്തു​രു​ത്തി ക​ടു​പ്പി​ല്‍ അ​ന്ന​മ്മ ഉ​ല​ഹ​ന്നാ​നാ​ണ് ജോ​ലി​യി​ല്‍നി​ന്ന്​ വി​ര​മി​ച്ച​ത്. മൂ​ന്ന് ത​ല​മു​റ​ക​ള്‍ക്ക് വെ​ച്ചു​വി​ള​മ്പാ​ന്‍ ഭാ​ഗ്യം കി​ട്ടി​യ അ​ന്ന​മ്മ പ്രാ​യ​മേ​റി​യ​തോ​ടെ​യാ​ണ് ജോ​ലി അ​വ​സാ​നി​പ്പി​ച്ച​ത്. സ​ര്‍ക്കാ​റി​ന്റെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ലൂ​ടെ ഉ​പ്പു​മാ​വ് വെ​ച്ചാ​യി​രു​ന്നു തു​ട​ക്കം. കാ​ലം മാ​റി​യ​തോ​ടെ ക​ഞ്ഞി​യും പ​യ​റു​മാ​യി. അ​വ​സാ​ന കാ​ല​ങ്ങ​ളി​ല്‍ ചോ​റും കൂ​ട്ടാ​നു​മ​ട​ക്കം വി​ഭ​വ​സ​മൃ​ദ്ധ സ​ദ്യ​യാ​ണ് അ​ന്ന​മ്മ​ച്ചേ​ട​ത്തി കു​ട്ടി​ക​ള്‍ക്ക് വെ​ച്ചു​വി​ള​മ്പി​യ​ത്.

വാ​ര്‍ധ​ക്യ​സ​ഹ​ജ​മാ​യ അ​വ​ശ​ത​ക​ളേ​റി​യ​തോ​ടെ മ​ന​സ്സി​ല്ലാ മ​ന​സ്സോ​ടെ വി​ര​മി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് മ​ക്ക​ള്‍ക്ക് ആ​ഹാ​രം വി​ള​മ്പാ​ന്‍ ക​ഴി​ഞ്ഞ​ത് ത​ന്റെ ജീ​വി​ത​ത്തി​ലെ വ​ലി​യൊ​രു ഭാ​ഗ്യ​മാ​യാ​ണ് അ​ന്ന​മ്മ കാ​ണു​ന്ന​ത്. സ്കൂ​ളി​ല്‍ ന​ട​ത്തി​യ സ​മ്മേ​ള​ന​ത്തി​ല്‍ അ​ന്ന​മ്മ​യെ ആ​ദ​രി​ക്കു​ക​യും വി​ദ്യാ​ര്‍ഥി​ക​ള്‍ ഭ​ക്ഷ​ണം വി​ള​മ്പു​ക​യും ചെ​യ്തു. മാ​നേ​ജ​ര്‍ ഫാ. ​തോ​മ​സ് പ്ലാ​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്​ അം​ഗം ല​ത ഉ​ണ്ണി​കൃ​ഷ്ണ​ന്‍, പ​ഞ്ചാ​യ​ത്ത്​ അം​ഗം കെ.​എ​ന്‍. ശ​ശീ​ന്ദ്ര​ന്‍, ഫാ. ​റോ​യി വ​ല്ല​യി​ല്‍, മ​നോ​ജ് ജോ​സ​ഫ്, ബി. ​ശ​ശി​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Farewell to Annammachettathi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.