മസ്കത്ത്: മസ്കത്ത് ഈറ്റ് ഫുഡ് ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പിന് ഒമാൻ ഓട്ടോമൊബൈൽ ക്ലബിൽ വ്യാഴാഴ്ച ആരംഭം. ഫെബ്രുവരി 15 മുതൽ 17 വരെയും, 22 മുതൽ 24 വരെയും, 29 മുതൽ മാർച്ച് രണ്ട് വരെയും മൂന്ന് ഘട്ടങ്ങളിലായാണ് ഭക്ഷ്യമേള നടക്കുക.
വൈകുന്നേരം നാലു മുതൽ അർധരാത്രി 12 മണിവരെ പ്രവേശനം അനുവദിക്കും. പൈതൃക ടൂറിസം മന്ത്രാലയം സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൽ വിനോദ പരിപാടികൾ, നാടകങ്ങൾ എന്നിവയുണ്ടാകും. കൂടാതെ വിവിധ തരം പ്രാദേശികവും അന്തർദേശീയവുമായ പാചകരീതികളും ഭക്ഷണങ്ങളും ഉണ്ടാകും.
കഴിഞ്ഞ വർഷം നിരവധിയാളുകളായിരുന്നു പുതിയ രുചികൾതേടി ഇവിടെയെത്തിയിരുന്നത്.ഈ വർഷവും കൂടുതൽ സന്ദർശകർ എത്തുമെന്നാണ് സംഘാടകർ കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.