മസ്കത്ത്: മസ്കത്ത് കെ.എം.സി.സി മബേല ഏരിയാ കമ്മിറ്റിയുടെ പത്താം വാർഷിക മഹാ സമ്മേളനങ്ങളുടെ ഭാഗമായി ‘ബിരിയാണി ഫിയസ്റ്റ 2023’ എന്ന പേരിൽ സംഘടിപ്പിച്ച ചിക്കൻ ബിരിയാണി പാചക മത്സരം രുചി വൈഭവങ്ങളുടെ സംഗമ വേദിയായി. വിവിധതരത്തിലുളള ചിക്കൻ ബിരിയാണികളാണ് മത്സരാർഥികൾ അവതരിപ്പിച്ചത്. റുമൈസ് ഫാം ഹൗസിൽ നടന്ന മത്സരത്തിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത 40ഓളം മത്സരാർഥികൾ പങ്കെടുത്തു.
ഒന്നാം സമ്മാനം ലഭിച്ച ശിഫ സബീലിന് സ്മാർട് ടിവിയുംരണ്ടാം സമ്മാനം ലഭിച്ച ഷഹനാ ജുനൈദിന് ലുലു ഹൈപ്പർ മാർക്കറ്റ് സ്പോൺസർ ചെയ്ത മൈക്രോവേവ് ഓവനും, മൂന്നാം സമ്മാനം ലഭിച്ച ഹർഷിദ ജാസിമിന് മക്ക ഹൈപ്പർ മാർക്കറ്റ് സ്പോൺസർ ചെയ്ത മിക്സിയും സമ്മാനമായി നൽകി. പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. പരിപാടിയോടനുബന്ധിച്ചു കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള വിവിധ കലാ-കായിക മത്സരങ്ങളും കലാഭവൻ സുധിയുടെ മിമിക്സ് പരേഡും അരങ്ങേറി.
കൂപ്പൺ നറുക്കെടുപ്പിൽ ഷയാൻ, ശംസുദ്ദീൻ, മസൂം എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് സയ്യിദ് എ.കെ.കെ തങ്ങൾ ഉദ്ഘാടനം ചെയ്തു.വനിത ലീഗ് താമരശ്ശേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി ബുഷ്റാ ഗഫൂർ മുഖ്യ അതിഥിയായി.
മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി നേതാക്കളായ ഇബ്രാഹിം ഒറ്റപ്പാലം, ഷമീർ പാറയിൽ, നവാസ് ചെങ്കള,അഷ്റഫ് കിണവക്കൽ,ഡോ. റഷീദ് (അൽ സലാമ പോളി ക്ലിനിക്ക് ), ശശി തൃക്കരിപ്പൂർ, നൗഷാദ് കൂട്ടുകറി, ജാബിർ കൂട്ടുകറി, എം.ടി. അബൂബക്കർ, ഗഫൂർ താമരശ്ശേരി, അഷ്റഫ് പോയിക്കര, ഇബ്രാഹീം തിരൂർ, അമീർ കാവനൂർ, റഫീഖ് ശ്രീകണ്ഠാപുരം, ഇസ്മായിൽ പുന്നോൽ,സാജിർ കുറ്റ്യാടി തുടങ്ങിയവർ സംസാരിച്ചു.
യാക്കൂബ് തിരൂർ സ്വാഗതവും അനസുദ്ദിൻ കുറ്റ്യാടി നന്ദിയും പറഞ്ഞു. മബേല കെ.എം.സി.സി വർക്കിങ് കമ്മറ്റി അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.