പ്രാർഥനകളുടെയും ധ്യാനത്തിന്റെയും ഭൗതിക വിരക്തിയുടെയും മാത്രം ഇടങ്ങളാണ് മഠങ്ങൾ എന്ന വിശ്വാസത്തിന്മധുരം കൊണ്ട് ഒരു തിരുത്തുണ്ട് ഗോവൻ തീരത്ത്. അതിർത്തികൾ ഭേദിച്ച് ആരാധകരെ സ്വന്തമാക്കിയ, ഇൻഡോ-പോർചുഗീസ് ബന്ധത്തിന്റെ ശിഷ്ടങ്ങളിലൊന്നായ ബെബിൻക എന്ന ഗോവൻ പലഹാരം രൂപപ്പെട്ടത് ഒരു കന്യാസ്ത്രീ മഠത്തിൽ നിന്നാണെന്ന് അറിയുന്നവർ ചുരുക്കം.
പഴയ ഗോവയിലെ സാന്താ മോണിക കോൺവെന്റിലെ അന്തേവാസിയായിരുന്ന ബെബിയാന എന്ന സിസ്റ്ററാണ് പാചകശേഷം അധികമായി വന്ന മുട്ടയുടെ മഞ്ഞയിൽ മാവും പഞ്ചസാരയും നെയ്യും ഒരു നുള്ള് ജാതിക്കാപ്പൊടിയും ചേർത്ത് ഏഴ് അടുക്കുകളിലായി കേക്ക് പോലുള്ള ഈ പലഹാരം ആദ്യമായി തയാറാക്കിയത്.
രുചിച്ചുനോക്കിയ വൈദികർക്ക് നന്നേ ഇഷ്ടപ്പെട്ടു. കൂടുതൽ അടുക്കുകൾ ആവാമെന്ന അവരുടെ നിർദേശ പ്രകാരം 16 വരെ ഉയർന്നെങ്കിലും ഏഴ് അടുക്കുകളാണ് പരമ്പരാഗത രീതി. ഗോവയിലെ ക്രിസ്മസ്, ഈസ്റ്റർ ആഘോഷങ്ങളിലും കല്യാണ വിരുന്നുകളിലും നക്ഷത്ര ഹോട്ടലുകളിലും ഒഴിച്ചുകൂടാനാവാത്ത ഈ വിഭവത്തിന് ഗോവൻ മധുരങ്ങളുടെ രാജ്ഞി എന്ന ഖ്യാതിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.