കോട്ടയം: മുന്നണിമാറ്റ നീക്കങ്ങൾക്കിടെ കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ ചർച്ചയായി സിബി പുത്തേട്ടും ഫേസ്ബുക്ക് കുറിപ്പും. മൂന്നുപതിറ്റാണ്ട് കെ.എം. മാണിയുടെ നിഴലായിരുന്ന സിബി പുത്തേട്ട്, ജോസ് കെ. മാണിയുടെ ഇടതുപ്രവേശന നീക്കങ്ങളെ രൂക്ഷമായി വിമർശിച്ച് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പാണ് ചർച്ചകളിൽ നിറയുന്നത്.
ഇത് പുറത്തുവന്നതോടെ എതിർത്തും അനുകൂലിച്ചും ചർച്ചകളും കമൻറുകളും നിറയുകയാണ്. സിബിക്കെതിരെ ജോസ് കെ. മാണിയെ അനുകൂലിക്കുന്നവർ ആരോപണങ്ങളുമായി അണിനിരക്കുേമ്പാൾ, കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ജോസഫ് വിഭാഗം.
കെ.എം. മാണി ചോര നീരാക്കി കെട്ടിപ്പടുത്ത കേരള കോൺഗ്രസ് പ്രസ്ഥാനത്തെ എന്തിെൻറ പേരിലായാലും അദ്ദേഹത്തിെൻറ രാഷ്ട്രീയ എതിരാളികൾക്കുമുന്നിൽ കേവലം സ്ഥാനമാനങ്ങൾക്കുവേണ്ടി അടിയറവെക്കാൻ തയാറെടുക്കുന്നവരോട് സഹതാപം മാത്രമെന്നാണ് കുറിപ്പിൽ പറയുന്നത്.
'ബാർ കോഴ അഴിമതിയുടെ പേരുപറഞ്ഞ് നിയമസഭയിലടക്കം അക്രമങ്ങൾ അഴിച്ചുവിട്ട് മാണി സാറിെൻറ മരണംവരെ നിരന്തരം വേട്ടയാടിയവർ, മിസ്റ്റർ മാണി കെടാത്ത തീയും ചാവാത്ത പുഴുവുമുള്ള നിത്യനരകത്തിലേക്ക് പോവുമെന്ന് പറഞ്ഞവർ, കെ.എം. മാണിയുടെ വീട്ടിൽ നോട്ടെണ്ണുന്ന യന്ത്രം ഉണ്ടെന്ന് പറഞ്ഞവർ, മാണി സാറിെൻറ സ്വപ്നപദ്ധതിയായ കാരുണ്യ പദ്ധതിയോടുപോലും കാരുണ്യം കാണിക്കാത്തവർ...അവരോട് എന്തിെൻറ പേരുപറഞ്ഞ് സമരസപ്പെടാൻ കഴിയും ? തലമറന്ന് എണ്ണ തേക്കരുതെന്ന് മാണി സാറിെൻറ ആത്മാവ് സ്വർഗത്തിലിരുന്ന് മന്ത്രിക്കുന്നത് തനിക്ക് കേൾക്കാം.
വീണ്ടുവിചാരമില്ലാത്ത അപക്വവും അബദ്ധജടിലവുമായ ഇത്തരം തീരുമാനത്തിനൊപ്പം മാണി സാറിെൻറ ആത്മാവും മനസ്സുമില്ല. ഞാനെന്നും മാണി സാറിെൻറ മനസ്സിനൊപ്പം' എന്നുപറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പ് സിബി അവസാനിപ്പിക്കുന്നത്. കെ.എം. മാണിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സിബി പുത്തേട്ട് 30 വർഷം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.