കോട്ടയം: രാജ്യാന്തര ചലച്ചിത്രമേള 24 മുതൽ 28വരെ അനശ്വര, ആശ തിയറ്ററുകളിൽ നടക്കും. അഞ്ചു ദിവസമായി നടക്കുന്ന മേളയിൽ ലോക, ഇന്ത്യൻ, മലയാളം സിനിമ വിഭാഗങ്ങളിലായി 40 സിനിമകൾ പ്രദർശിപ്പിക്കും. സംഘാടക സമിതി രൂപവത്കരണവുമായി ബന്ധപ്പെട്ട് ചേർന്ന യോഗം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യരക്ഷാധികാരിയായും മന്ത്രിമാരായ സജി ചെറിയാൻ, വി.എൻ. വാസവൻ, സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് എന്നിവർ സഹ രക്ഷാധികാരികളായും വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു.
കോട്ടയം ഫിലിം സൊസൈറ്റി അധ്യക്ഷൻ ജയരാജാണ് സമിതി ചെയർമാൻ. കോട്ടയം ഫിലിം സൊസൈറ്റി സെക്രട്ടറി പ്രദീപ് നായരാണ് ഫെസ്റ്റിവൽ കൺവീനർ. കേരള ചലച്ചിത്ര അക്കാദമി, കോട്ടയം ഫിലിം സൊസൈറ്റിയുടെയും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ചലച്ചിത്ര സംഘടനകളുടെയും സഹകരണത്തോടെയാണ് രാജ്യാന്തര ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.
പ്രവേശനം പാസ് മൂലമായിരിക്കും. ഡെലിഗേറ്റ് പാസിന് 300 രൂപയും വിദ്യാർഥികൾക്ക് കൺസെഷൻ നിരക്കിൽ 150 രൂപയുമായിരിക്കും നിരക്ക്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, നിർമാതാവ് ജോയ് തോമസ്, പ്രകാശ് ശ്രീധർ, സി.എം.എസ് കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. ജോഷ്വ, സംവിധായകൻ പ്രദീപ് നായർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.