കോട്ടയം: വൈദ്യുതി ബോർഡ് കോവിഡ് സാഹചര്യം കണക്കിലെടുത്ത് നടത്തിയ ഓൺലൈൻ സ്ഥലംമാറ്റത്തിൽ ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് എസ്.സി, എസ്.ടി ജീവനക്കാരെ ബലിയാടാക്കിയതായി ആക്ഷേപം. ഓഫിസർ കാഡറിെല ജീവനക്കാരന് സ്ഥലംമാറ്റം കിട്ടണമെങ്കിൽ ഏറ്റവും കൂടുതൽ ഇൻഡക്സ് കരസ്ഥമാക്കണമെന്നാണ് വ്യവസ്ഥ. കൂടുതൽ ഇൻഡക്സ് കിട്ടുന്നവർക്ക് അവരവരുടെ ജില്ലയിെല ഡൊമിസിയൽ സെക്ഷന് ഏറ്റവും അടുത്ത ഓഫിസിൽ ജോലി ചെയ്യാം.
എന്നാൽ, ഏറ്റവും കൂടുതൽ ഇൻഡക്സ് കിട്ടിയ ആൾ പട്ടിക വിഭാഗക്കാരനായാൽ ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് എസ്.സി-എസ്.ടി എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ(സേവ) കെ.എസ്.ഇ.ബി.എൽ ആരോപിച്ചു. സോഫ്റ്റ്വെയറിെൻറ പേരുപറഞ്ഞ് സ്ഥലംമാറ്റത്തിൽ കൃത്രിമം കാണിച്ച് വീടുമായി ബന്ധമില്ലാത്ത ഏതെങ്കിലും ഓഫിസിലേക്ക് മാറ്റും. മറ്റുജില്ലകളിൽ വർഷങ്ങളായി ജോലി ചെയ്യുന്ന പട്ടികവിഭാഗക്കാരായ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റ മാർഗനിർദേശ പ്രകാരം കിട്ടേണ്ട ന്യായമായ അവകാശം കാറ്റിൽപറത്തിയാണ് നടപടി.
കുണ്ടറ 220 കെ.വി സബ് സ്റ്റേഷനിലെ വനിത ഉദ്യോഗസ്ഥയെ മൂഴിയാർ വനമധ്യത്തിലെ ടവർ ലൈനുകളുടെ മെയിൻറനൻസ് നടത്തുന്ന ഓഫിസിലേക്കാണ് മാറ്റിയത്. കൊല്ലം ശക്തികുളങ്ങര ഡൊമിസിയലിൽപെട്ട, ഇൻഡക്സ് കൂടുതലുള്ള സീനിയർ സൂപ്രണ്ടിനെ 60 കി.മീ. ദൂരെ ചടയമംഗലത്തേക്കും ആലപ്പുഴയിൽ ബൈപാസ് സർജറി കഴിഞ്ഞ് ചികിത്സയിൽ കഴിയുന്ന സീനിയർ സൂപ്രണ്ടിനെ കണ്ണൂരിലെ ചക്കരക്കൽ ഇലക്ട്രിക്കൽ സെക്ഷനിലേക്കും മാറ്റി. ഇടുക്കിയിൽ ജോലി നോക്കുന്ന അസിസ്റ്റൻറ് എൻജിനീയറെ ഉയർന്ന ഇൻഡക്സ് ഉണ്ടായിട്ടും സ്ഥലംമാറ്റത്തിന് പരിഗണിച്ചില്ല. അതിൽ താഴെ ഇൻഡക്സ് ഉള്ളവരെ പരിഗണിച്ചു. തിരുവനന്തപുരം ജില്ലയിലെ സീനിയർ സൂപ്രണ്ടിനെ കോഴിക്കോട്ടേക്കും എറണാകുളം ജില്ലയിലെ പട്ടികജാതി വനിത സീനിയർ സൂപ്രണ്ടിനെ മലപ്പുറം പുറത്തൂരിലേക്കും നിയമിച്ചു. ബോർഡിെൻറ ഭരണാനുകൂല സംഘടനകളും ഓഫിസർമാരുടെ അസോസിയേഷനും ചേർന്നുള്ള ദലിത്-പട്ടികവിഭാഗ വിവേചനമാണ് നടക്കുന്നത്. ഇതിെനതിരെ ദേശീയ മനുഷ്യാവകാശ കമീഷനെയും ദേശീയ എസ്.സി കമീഷനെയും സമീപിക്കുമെന്നും മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും അടിയന്തരമായി ഇടപെടണമെന്നും സംസ്ഥാന പ്രസിഡൻറ് െചറുമൂട് മോഹനൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.