മുണ്ടക്കയം: മൂന്നര പതിറ്റാണ്ടത്തെ അധ്വാന ഫലം മൂന്നര മിനിറ്റെടുക്കാതെ തൂത്തെറിഞ്ഞപ്പോൾ വഴിയാധാരമായത് ഒരു കുടുംബം. കഴിഞ്ഞ 16ന് കൂട്ടിക്കല്‍ മേഖലയില്‍ നടന്ന ഉരുള്‍പൊട്ടലിലാണ് മുണ്ടക്കയത്തെ മൈക്ക് അപ്പച്ചനെന്ന കെ.എം. അപ്പച്ചെൻറ വീടും വീട്ടുപകരണങ്ങളും ഉപജീവനമാര്‍ഗമായ മൈക്ക് സെറ്റും നഷ്ടമായത്. കല്ലേപാലത്തിന് സമീപത്തുള്ള വീടും വീട്ടുപകരണങ്ങളുമാണ് മലവെള്ളപ്പാച്ചിലില്‍ ഒഴുകി പോയത്.
മുണ്ടക്കയം ഗാലക്സി തിയറ്ററിന് സമീപത്തുണ്ടായിരുന്ന ഉച്ചഭാഷിണി കടയില്‍ വെള്ളം കയറി മുഴുവന്‍ ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗ ശൂന്യമായി. ഒമ്പത് ആംപ്ലിഫയര്‍, ആറ് മിക്സര്‍, ചെറുതും വലുതുമായ ഒമ്പത് ജനറേറ്ററുകള്‍, 600 ട്യൂബ് സെറ്റ്്, ഡിസൈന്‍ ബോര്‍ഡുകള്‍, 20 ബോക്സുകള്‍, മറ്റ് നിരവധി അനുബന്ധ സാധനങ്ങളും മൊബൈല്‍ മോര്‍ച്ചറിയും വെള്ളത്തിലായി.
35 വര്‍ഷമായി മുണ്ടക്കയത്ത് സ്വന്തം ശബ്ദവും മൈക്ക് സെറ്റും വാടകക്ക് നല്‍കിയാണ് അപ്പച്ചൻ കുടുംബം പോറ്റിയിരുന്നത്. 60 ലക്ഷം രൂപയുടെ മൈക്ക് സെറ്റ് ഉപകരണങ്ങളാണ് വെള്ളത്തിലായത്.
വേലനിലം സെൻറ് മേരീസ് ദേവാലയത്തില്‍, അപ്പച്ചെൻറ ജ്യേഷ്ഠ സഹോദരെൻറ മരണത്തെ തുടര്‍ന്നുള്ള പ്രാര്‍ത്ഥനയിൽ പങ്കെടുക്കുകയായിരുന്നതിനാൽ ജീവൻ തിരിച്ചുകിട്ടി. തങ്ങൾ ഇനി എങ്ങനെ ജീവിക്കുമെന്ന ചിന്തയിലാണ് ഈ 56 കാരനും ഭാര്യയും രണ്ട് മക്കളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.