ഗാന്ധിനഗർ(കോട്ടയം): കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അർബുദ വിഭാഗത്തിൽ 85കാരിക്ക് ചുണ്ടിലെ അർബുദ ചികിത്സയുടെ ഭാഗമായി ഇേൻറണൽ റേഡിയേഷൻ ചികിത്സ നടത്തി. ഈ പ്രായത്തിൽ അപൂർവമായാണ് ഇേൻറണൽ റേഡിയേഷന് വിധേയമാക്കുന്നത്.
കൂത്താട്ടുകുളം സ്വദേശിനിയായ ലക്ഷ്മിക്കുട്ടിക്കാണ് ചികിത്സ നടത്തിയത്. ഓപറേഷൻ ചെയ്യാൻ തീരുമാനിച്ചെങ്കിലും പ്രായവും ആരോഗ്യപ്രശ്നങ്ങളും കോവിഡ് പശ്ചാത്തലവും കണക്കിലെടുത്ത് ശസ്ത്രക്രിയ ഒഴിവാക്കുകയായിരുന്നു. ഈ ഘട്ടത്തിലാണ് ലോക്കൽ അനസ്തേഷ്യ മാത്രം നൽകി ഇേൻറണൽ റേഡിയേഷൻ ചികിത്സയായ ഇൻറർസ് ടിഷ്യൽ ബ്രാച്ചിതെറപ്പി നൽകാൻ തീരുമാനിച്ചത്. സ്വകാര്യ ആശുപത്രികളിൽ വളരെ ചെലവുവരുന്ന ഈ ചികിത്സ സൗജന്യമായാണ് മെഡിക്കൽ കോളജിൽ നൽകിയത്. കോട്ടയം മെഡിക്കൽ കോളജിൽ അർബുദവിഭാഗം യൂനിറ്റ് മേധാവിയായ ഡോ. സുരേഷ് കുമാറിെൻറയും മെഡിക്കൽ ഫിസിക്സിലെ ചീഫ് അനിൽ കുമാറിെൻറയും നേതൃത്വത്തിൽ ഡോ. നീന, ഡോ. വിഷ്ണു, ഡോ. ആഷ്‌ലി, സിജ ജോസഫ് എന്നിവർ ചേർന്നാണ് ചികിത്സ പൂർത്തീകരിച്ചത്. ഇപ്പോൾ രോഗി റേഡിയേഷൻ ചികിത്സക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞവർഷം കേരളത്തിൽ ഏറ്റവുമധികം ഇൻറർസ് ടിഷ്യൽ ബ്രാച്ചിതെറപ്പി ചികിത്സ കോട്ടയം മെഡിക്കൽ കോളജിലാണ് നടന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. പുതുതായി ഏർപ്പെടുത്തിയ സി.ടി സിമുലേഷൻ സംവിധാനം ഉപയോഗിച്ച് രോഗിയെ ഓപറേഷൻ തിയറ്ററിൽനിന്ന് അധികം മാറ്റാതെ സി.ടി സ്കാൻ ഉപയോഗിച്ചുള്ള ഇമേജ് ഗൈഡൻസ് ചികിത്സ നടത്തുന്നതിന് ഇപ്പോൾ കഴിയുന്നുണ്ട്.
ഇേൻറണൽ റേഡിയേഷൻ ചികിത്സയിലൂടെ ഒന്നാമത്തെയും രണ്ടാമത്തെയും സ്റ്റേജിലെ അർബുദങ്ങൾ 90-95 ശതമാനം രോഗികളിലും പൂർണമായും ഭേദമാകുമെന്ന് ഡോക്ടർമാർ പറഞ്ഞു. അസുഖം ബാധിച്ച ഭാഗം മുറിച്ചുമാറ്റുന്നില്ല എന്നതാണ് പ്രത്യേകത. നാവ്, ചുണ്ട് എന്നിങ്ങനെ ഓപറേഷൻ ചെയ്താൽ പ്രവർത്തന പരിമിതി ഉണ്ടാക്കുന്ന അവയവങ്ങളെ സംരക്ഷിച്ചുകൊണ്ട് രോഗം ഭേദമാക്കാൻ സാധിക്കും. ഇതിനുള്ള എല്ലാ സൗകര്യവും കോട്ടയം മെഡിക്കൽ കോളജിൽ ഉണ്ടെന്ന് ഡോ. സുരേഷ് കുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.